മെഡിക്കൽ അഴിമതി ഫോൺ ചോർച്ച അന്വേഷിക്കണമെന്ന് റിട്ട. ജഡ്ജി
text_fieldsന്യൂഡൽഹി: മെഡിക്കൽ കോളജ് അഴിമതി സംബന്ധിച്ച ഫോൺ സംഭാഷണം ചോർന്ന് മാധ്യമങ്ങളിൽ വന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒഡിഷ ഹൈകോടതി മുൻജഡ്ജി െഎ.എം. ഖുദ്ദൂസി സി.ബി.െഎക്കെതിരെ കോടതിയിൽ. മെഡിക്കൽ അഴിമതി കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നയാളാണ് ഖുദ്ദൂസി. മുൻജഡ്ജിയും പ്രതികളായ മറ്റു രണ്ടുപേരും കോഴ ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നതാണ് ചോർന്നത്.
പ്രതികൾക്കുപോലും ഇൗ സംഭാഷണത്തിെൻറ ഉള്ളടക്കം സി.ബി.െഎ കൈമാറിയില്ലെന്നിരിക്കെ, പുറത്തുള്ളവർക്ക് സംഭാഷണം ചോർന്നു കിട്ടിയെന്ന് ഖുദ്ദൂസി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പ്രത്യേക ജഡ്ജി മനോജ് ജെയിൻ സി.ബി.െഎയുടെ വിശദീകരണം തേടി. മറുപടി നൽകാൻ ഇൗ മാസം 22 വരെയാണ് സാവകാശം.
യു.പി കേന്ദ്രമായ പ്രസാദ് എജുക്കേഷൻ ട്രസ്റ്റ് ഉടമ ബി.പി. യാദവും ഇടനിലക്കാരനും ഖുദ്ദൂസിയുമായി നടത്തിയ സംഭാഷണമാണ് സി.ബി.െഎ ചോർത്തിയത്. മെഡിക്കൽ കോളജ് അഴിമതിക്കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ക്രമവിരുദ്ധമായി പ്രവർത്തിച്ചെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അദ്ദേഹത്തിനെതിരെ മറ്റു മുതിർന്ന ജഡ്ജിമാർ കോടതിതല അന്വേഷണം നടത്തണമെന്ന് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.