ബി.ജെ.പി നേതാക്കൾ വേട്ടനായ്ക്കളെ പോലെ കുരക്കുന്നു; സിദ്ധരാമയ്യയുടെ പരാമർശത്തിൽ വിവാദം പുകയുന്നു
text_fieldsബംഗളൂരു: ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാക്കളെ നായകളോട് ഉപമിച്ച കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രസ്താവനയിൽ കർണാടകയിൽ വിവാദം പുകയുന്നു.
"ഞാൻ വ്യക്തിപരമായി സംസാരിക്കുമ്പോൾ, ബി.ജെ.പിയിൽ നിന്നുള്ള 25 പേർ വേട്ട നായ്ക്കളെപ്പോലെ എനിക്കെതിരെ കുരക്കാൻ തുടങ്ങുന്നു. എന്നാൽ അവർ കുരക്കുമ്പോൾ, എനിക്ക് മാത്രമേ സംസാരിക്കാനാകുന്നുള്ളൂ. ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മറ്റാരും സംസാരിക്കില്ല" -മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
"ഞങ്ങളുടെ ആളുകൾ സംസാരിക്കില്ല. അതിനാലാണ് ഞങ്ങൾ ഞങ്ങളുടെ ഓഫീസിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തത്" -സിദ്ധരാമയ്യ പറഞ്ഞു.സംസ്ഥാനത്തെ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുന്നതിനെതിരെ കർണാടക കോൺഗ്രസ് വിധാൻ സൗധയിൽ നടത്തിയ പ്രതിഷേധത്തിൽ മുൻ മുഖ്യമന്ത്രിയും പങ്കെടുത്തു. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ സർക്കാർ പിൻവലിക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം തുടരും എന്നും അദ്ദേഹം അറിയിച്ചു.
''തീവ്ര ആർ.എസ്.എസുകാരനായ രോഹിത് ചക്രതീർത്ഥ (പാഠപുസ്തക പുനഃപരിശോധനാ സമിതിയുടെ തലവൻ) ആണ് പാഠപുസ്തകം പരിഷ്കരിച്ചത്. ഇത് പരിഷ്കരിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഞങ്ങൾ തെരുവിലിറങ്ങും'' സിദ്ധരാമയ്യ ബംഗളൂരുവിൽ പറഞ്ഞു. കർണാടക ബി.ജെ.പി നേതാക്കൾ മുധോൾ നായ്ക്കളെ പോലെ തനിക്ക് നേരെ കുരക്കുന്നു എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കർണാടകയിലെ ഗ്രാമവാസികൾ വേട്ടക്ക് ഉപയോഗിക്കുന്ന നായ്ക്കളാണ് മുധോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.