മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലാങ്കേകർ അന്തരിച്ചു
text_fields
പൂനെ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലങ്കേകർ അന്തരിച്ചു. 92 വയസായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വൃക്ക അപക്ഷയത്തെ തുടർന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഇദ്ദേഹത്തെ ജൂലൈ 16നാണ് പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് ആശുപത്രിലെ കോവിഡ് ഇതര വാർഡിലേക്ക് മാറ്റിയിരുന്നു.
കോൺഗ്രസ് നേതാവായിരുന്ന ശിവാജിറാവു പാട്ടീൽ മഹാരാഷ്ട്രയുടെ പത്താമത്തെ മുഖ്യമന്ത്രിയായിരുന്നു. 1985-86 കാലത്തായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി വഹിച്ചത്. ഇദ്ദേഹമാണ് 1968 ൽ മഹാരാഷ്ട്ര എജ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചത്.
ലാത്തൂർ സ്വദേശിയാണ്. ലാത്തൂരിലെ വസതിയിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് പേരമകനും ബി.ജെ.പി എം.എൽ.എയുമായ സംഭാജിറാവു പാട്ടീൽ നിലങ്കേകർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.