അമരാവതി സംഘർഷം: മുൻ ബി.ജെ.പി മന്ത്രി അറസ്റ്റിൽ
text_fieldsമുംബൈ: അമരാവതിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി അനിൽ ബോണ്ടെയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ബി.ജെ.പി നേതാവ് പ്രവീൺ പോട്ടെക്കായി തിരയുന്നു. അറസ്റ്റിലായ അനിൽ ബോണ്ടെയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ത്രിപുരയിൽ മുസ്ലിംകൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ഗ്രൂപ്പുകൾ വെള്ളിയാഴ്ച കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ജില്ല കലക്ടർക്ക് നിവേദനം നൽകി മടങ്ങുന്നതിനിടെ പ്രതിഷേധക്കാർ കല്ലെറിഞ്ഞത് സംഘർഷമുണ്ടാക്കി.
പ്രതിഷേധക്കാരിൽ ചിലർ പ്രദേശത്തെ ബി.ജെ.പി നേതാവ് പ്രവീൺ പൊട്ടെയുടെ വീടിനു നേെരയും കല്ലെറിഞ്ഞു.ജനൽചില്ലുകൾ തകർത്തു. ഇതിനു പകരമായി അനിൽ ബോണ്ടെയും പ്രവീൺ പോട്ടെയും ശനിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു.
വി.എച്ച്.പി, ബജ്റംഗ്ദൾ, ബി.ജെ.പി പ്രവർത്തകരടക്കം 6000ത്തോളം പേരാണ് പകരംവീട്ടാൻ ശനിയാഴ്ച തെരുവിലിറങ്ങിയത്. ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവരുടെ സ്ഥാപനങ്ങളാണ് ലക്ഷ്യമിട്ടതെന്നും സംഭവം ആസൂത്രിതമാണെന്ന് കരുതുന്നതായും െപാലീസ് പറഞ്ഞു. ഇതുവരെ 26 കേസുകളിലായി 72 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.