മുൻ എം.പിയും മാധ്യമപ്രവർത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു
text_fieldsമുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എം.പിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു. ചലച്ചിത്ര നിർമാണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അദ്ദേഹത്തിന് 73 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. മകനും ചലച്ചിത്ര നിർമാതാവുമായ കുഷൻ നന്ദിയാണ് വാർത്ത സ്ഥിരീകരിച്ചത്.
അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു. മനുഷ്യാവകാശ പ്രവർത്തകനും കവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷില്‍ നാൽപ്പതോളം കവിതകള്‍ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി എന്നിവയില്‍ നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1977ല്‍ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
ജങ്കാർ ബീറ്റ്‌സ്, ചമേലി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവായിരുന്നു.
1951 ജനുവരി 15 ന് ബിഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.