Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈഡൻെറ...

ബൈഡൻെറ സത്യപ്രതിജ്ഞക്ക്​ മൻമോഹൻ മുഖ്യാതിഥിയാകുമെന്ന പ്രചാരണം വ്യാജം

text_fields
bookmark_border
ബൈഡൻെറ സത്യപ്രതിജ്ഞക്ക്​ മൻമോഹൻ മുഖ്യാതിഥിയാകുമെന്ന പ്രചാരണം വ്യാജം
cancel

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ​ പ്രസിഡൻറ്​ ജോ ബൈഡൻെറ സ്ഥാനാരോഹണ ചടങ്ങിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ മുഖ്യാതിഥിയാകുമെന്ന്​ വ്യാജ പ്രചാരണം. ബൈഡൻെറ ഓഫീസിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്​ മൻമോഹൻ സിങ്ങിൻെറ ഓഫീസ്​ വൃത്തങ്ങൾ ഇന്ത്യടുഡേയോട്​ പ്രതികരിച്ചു.

ജോ ബൈഡന്​ മൻമോഹൻ സിങ്ങുമായി വലിയ ബന്ധമുണ്ടെന്നുള്ളത്​ നേര്​. ബൈഡൻ അമേരിക്കൻ സെനറ്റിൻെറ വിദേശകാര്യ കമ്മിറ്റി ചെയർമാനായിരിക്കവേയാണ്​ 2008ൽ ഇന്ത്യയുമായി ആണവകരാറിൽ ഒപ്പിട്ടത്​. അ​​​മേരിക്കൻ പ്രസിഡൻറിൻെറ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്ന പതിവില്ല. വിശിഷ്​ട വ്യക്തികളെ വിളിക്കാറുണ്ടെങ്കിലും ജനുവരി 20 ന്​ നടക്കേണ്ട ചടങ്ങിലേക്ക്​ ഇതുവരെയും ആരെയും ക്ഷണിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ്​ ട്രംപിനായി പരസ്യമായി രംഗത്തെത്തിയത്​ മൂലമാണ്​ മൻമോഹനെ ബൈഡൻ ക്ഷണിച്ചതെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ​ബി.ജെ.പി സർക്കാറിൻെറ പൗരത്വ ഭേദഗതി നിയമത്തിനും കശ്​മീർ നിലപാടിനുമെതിരെ ബൈഡൻ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan SinghJoe Biden
Next Story