Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപനി: മൻമോഹൻസിങ്...

പനി: മൻമോഹൻസിങ് എയിംസിൽ നിരീക്ഷണത്തിൽ

text_fields
bookmark_border
manmohan-singh.jpg
cancel

ന്യൂഡൽഹി: പനിയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പുതിയ മരുന്നിനോടുള്ള റിയാക്ഷന്‍റെ ഭാഗമായാണ് പനി ബാധിച്ചതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് 87കാരനായ മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ എയിംസിൽ നിരീക്ഷണത്തിലാണ് ഇദ്ദേഹം. 

ഭയപ്പെടാനില്ലെങ്കിലും ആശങ്കകൾ ദൂരികരിക്കുന്നതിനായി മറ്റ് ടെസ്റ്റുകൾ കൂടി നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു. എയിംസിലെ കാർഡിയോ തൊറാസക് വിഭാഗത്തിലാണ് മൻമോഹൻ സിങ്ങിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. 

2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന  ഇദ്ദേഹം ഇപ്പോൾ രാജസ്ഥാനിൽ നന്നുള്ള രാജ്യസഭാംഗമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhAIIMSFormer prime minister
News Summary - Former PM Manmohan Singh stable; developed reaction to medication
Next Story