മൻമോഹൻ സിങ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ ്തു. ഇത് ആറാം തവണയാണ് ഡോ. സിങ് എം.പിയാകുന്നത്. സഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സന്നിഹിതരായിരുന്നു. രാജസ്ഥാനിൽനിന്ന് എതിരില്ലാതെയാണ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ബി.ജെ.പി എം.പി മദൻ ലാൽ സെയ്നി നിര്യാതനായതോടെയാണ് രാജസ്ഥാനിൽ ഒഴിവുവന്നത്. കഴിഞ്ഞ 28 വർഷമായി സിങ് അസമിനെയാണ് പ്രതിനിധാനംചെയ്തിരുന്നത്. ജൂൺ 14ന് അദ്ദേഹത്തിെൻറ കാലാവധി അവസാനിച്ചിരുന്നു. 86 വയസ്സുള്ള സിങ്, സഭയിലെ ഏറ്റവും പ്രായമുള്ള നാലാമത്തെ ആളാണ്. 96 വയസ്സുള്ള രാം ജത്മലാനി ആണ് ഏറ്റവും പ്രായമുള്ള ആൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.