ഇവർ മുെമ്പ നടന്നവർ
text_fields- ഡോ. രാജേന്ദ്രപ്രസാദ് (1950 ജനുവരി 26-1962 മേയ് 13)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിസ്ഥാനം വഹിച്ച വ്യക്തി •ബിഹാർ സ്വദേശി •കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയായ വ്യക്തി •ഇദ്ദേഹം അധ്യക്ഷനായ ഭരണഘടന നിർമാണസഭയാണ് രാജ്യത്തിെൻറ ഭരണഘടന നിർമിച്ചത് •രാജ്യം റിപ്പബ്ലിക്കായ 1950 ജനുവരി 26 മുതൽ ഇടക്കാല രാഷ്ട്രപതിയായി പ്രവർത്തിച്ച ഇദ്ദേഹം 1952ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1957ലും തെരഞ്ഞെടുക്കപ്പെട്ടു •കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു •സത്യഗ്രഹ ഇൻ ചമ്പാരൻ, വിഭജിക്കപ്പെട്ട ഇന്ത്യ, ആത്മകഥ, മഹാത്മജിയുെട പാദങ്ങളിൽ എന്നിവ പ്രധാന പുസ്തകങ്ങൾ.
- ഡോ. എസ്. രാധാകൃഷ്ണൻ (1962 മേയ് 13- 1967 മേയ് 13)
ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി • രണ്ടു തവണ ഉപരാഷ്ട്രപതിയായി •മികച്ച അധ്യാപകൻ, ദാർശനികൻ, വിദ്യാഭ്യാസ ചിന്തകൻ •തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെട്ടു •രാഷ്ട്രപതിയായി മത്സരിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർഥി. •തമിഴ്നാട് സ്വേദശിയാണ്. •ഇന്ത്യൻ സർവകലാശാല കമീഷൻ, യുനെസ്കോ എന്നിവയുടെ ചെയർമാനായിട്ടുണ്ട്.
ലീഗ് ഒാഫ് നേഷൻസിൽ അംഗം, 1947-49ൽ കോൺസ്റ്റിറ്റ്യുവെൻറ് അസംബ്ലി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു • ഭാരതീയ ദർശനം, ദ പ്രിൻസിപ്പൽ ഉപനിഷത്സ്, ദ ധർമപഥ് തുടങ്ങി നിരവധി പുസ്തകങ്ങൾ •അദ്ദേഹത്തിെൻറ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നു.
- ഡോ. സാകിർ ഹുസൈൻ(1967 േമയ് 13-1969 േമയ് മൂന്ന്)
രാജ്യസഭാംഗത്വവും ഗവർണർ പദവിയും വഹിച്ചശേഷം രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി.
1952, 1956 വർഷങ്ങളിൽ രാജ്യസഭാംഗമായിരുന്നു. 1957ൽ ബിഹാർ ഗവർണറായി. 1962ൽ ഉപരാഷ്ട്രപതിയായി • ഏറ്റവുമധികം പേർ മത്സരത്തിനുണ്ടായിരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പാണത്. 17 പേർ മത്സരരംഗത്തുണ്ടായിരുന്നു •സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു • 1969 േമയ് മൂന്നിന് പദവിയിലിരിക്കെ അദ്ദേഹം അന്തരിച്ചു •ഇതോടെ പദവികാലം പൂർത്തിയാക്കാത്ത ആദ്യ രാഷ്ട്രപതിയുമായി സാകിർ ഹുസൈൻ. ഏറ്റവും കുറഞ്ഞ കാലം രാഷ്ട്രപതിയായിരുന്നതും ഇദ്ദേഹമാണ് •ആന്ധ്രയിൽ ജനിച്ച ഇദ്ദേഹം രാഷ്ട്രപതിയാകുന്ന ആദ്യ മുസ്ലിമാണ്.
- വി.വി. ഗിരി (1969 േമയ് മൂന്ന്-1969 ജൂലൈ 20, 1969 ആഗസ്റ്റ് 24-1974 ആഗസ്റ്റ് 24)
ഡോ. സാകിർ ഹുസൈെൻറ മരണത്തെത്തുടർന്ന് വി.വി. ഗിരി ആക്ടിങ് രാഷ്ട്രപതിയായി. 1969 ജൂലൈ 20 മുതൽ 1969 ആഗസ്റ്റ് 24 വരെ മുഹമ്മദ് ഹിദായത്തുല്ല ആക്ടിങ് പ്രസിഡൻറായിരുന്നു •തെരഞ്ഞെടുപ്പിലൂടെ വി.വി. ഗിരി വീണ്ടും പ്രസിഡൻറായി •രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഏറ്റവും നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് •സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു •ഒഡിഷ സ്വദേശിയാണ് •ൈമ ലൈഫ് ആൻഡ് ടൈംസ് എന്ന പേരിൽ ആത്മകഥയുടെ ഒന്നാം ഭാഗമടക്കം ഏതാനും പുസ്തകങ്ങൾ രചിച്ചു.
- ഡോ. ഫക്രുദ്ദീൻ അലി അഹ്മദ്(1974 ആഗസ്റ്റ് 24- 1977 ഫെബ്രുവരി 11)
പദവിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതി •1977 ഫെബ്രുവരി 11ന് അന്തരിച്ചു •ഡൽഹി സ്വദേശിയായ ഇദ്ദേഹം 1937ൽ അസം നിയമസഭാംഗവും 1952ൽ രാജ്യസഭാംഗവും 1966 ൽ കേന്ദ്രമന്ത്രിയുമായി •കോൺഗ്രസ് സ്ഥാനാർഥിയായാണ് രാഷ്ട്രപതിപദത്തിലെത്തിയത് •ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി. ഇദ്ദേഹത്തിെൻറ മരണശേഷം ബാസപ്പ ദാനപ്പ ജെട്ടി ഇടക്കാല രാഷ്ട്രപതിയായി പ്രവർത്തിച്ചു.
- നീലം സഞ്ജീവ റെഡ്ഡി(1977 ജൂലൈ 25-1982 ജൂലൈ 25)
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി •ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി. രാഷ്ട്രപതിയാകുേമ്പാൾ 64 വയസ്സായിരുന്നു •ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി •ആന്ധ്ര സ്വദേശിയായിരുന്നു •ഒരിക്കൽ തോറ്റ് പിന്നീട് രാഷ്ട്രപതിയായ വ്യക്തി •മുഖ്യമന്ത്രി, ലോക്സഭ സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചശേഷം രാഷ്ട്രപതി. ആന്ധ്ര സംസ്ഥാനത്തിെൻറ ആദ്യ മുഖ്യമന്ത്രിയാണ് •ആ തെരഞ്ഞെടുപ്പിൽ 37 പേർ നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും മറ്റെല്ലാവരുടെയും തള്ളിപ്പോയതോടെ ഇദ്ദേഹം എതിരില്ലാതെ രാഷ്ട്രപതിയാവുകയായിരുന്നു. ജനതാ പാർട്ടി സ്ഥാനാർഥിയായാണ് മത്സരിച്ചത്.
- ഗ്യാനി സെയിൽ സിങ് (1982 ജൂലൈ 25- 1987 ജൂലൈ 25)
ഒാപറേഷൻ ബ്ലൂസ്റ്റാർ, മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊല, സിഖ് വിരുദ്ധ കലാപം എന്നിവയുടെ കാലത്തെ രാഷ്ട്രപതിയായിരുന്നു.
പഞ്ചാബ് സ്വദേശിയാണ് •സിഖുകാരനായ ആദ്യ രാഷ്ട്രപതി •പഞ്ചാബിൽ മന്ത്രി, രാജ്യസഭാംഗം, പഞ്ചാബ് മുഖ്യമന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു •കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു •ലോക്സഭ പാസാക്കിയ തപാൽ ബിൽ അദ്ദേഹം മടക്കിയയച്ചത് വൻ വിവാദമായിരുന്നു. സർക്കാറിന് സ്വകാര്യ തപാലുകൾപോലും പരിശോധിക്കാൻ അനുവാദം നൽകുന്നതായിരുന്നു ഇൗ ബിൽ •ഒാർമക്കുറിപ്പുകൾ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
- രാമസ്വാമി വെങ്കട്ടരാമൻ (1987 ജൂലൈ 25-1992 ജൂലൈ 25)
സ്വാതന്ത്ര്യസമരസേനാനി, രാജ്യതന്ത്രജ്ഞൻ, ഭരണാധികാരി, ട്രേഡ് യൂനിയൻ നേതാവ് • സുപ്രീംകോടതിയിലെ അഭിഭാഷകനായിരുന്നു •1950-52ലെ ഇടക്കാല പാർലെമൻറിൽ അംഗമായിരുന്നു •യു.എൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായിരുന്നു •77ൽ വീണ്ടും പാർലമെൻറ് അംഗമായി •കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയുമായി • കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു •രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളിയായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെയാണ് പരാജയപ്പെടുത്തിയത്. ആദ്യമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളിയാണ് കൃഷ്ണയ്യർ •മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പുസ്തകത്തിെൻറ കർത്താവാണ്. തമിഴ്നാട് സ്വദേശി
- ഡോ. ശങ്കർ ദയാൽ ശർമ (1992 ജൂലൈ 25-1997 ജൂലൈ 25)
കോൺഗ്രസ് പ്രസിഡൻറായിരുന്നു •ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ഗവർണർ •ഉപരാഷ്ട്രപതി, രാജ്യസഭ ചെയർമാൻ, കേന്ദ്രമന്ത്രി •മധ്യപ്രദേശ് സ്വദേശിയാണ് •കോൺഗ്രസ് സ്ഥാനാർഥിയായാണ് രാഷ്ട്രപതിപദത്തിലേക്ക് എത്തിയത് •ഇദ്ദേഹം രാഷ്ട്രപതിയായിരിക്കെയാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്.
- കെ.ആർ. നാരായണൻ(1997 ജൂലൈ 25-2002 ജൂലൈ 25
മലയാളിയായ ആദ്യത്തെ രാഷ്ട്രപതിയും ഉപരാഷ്ട്രപതി •ദലിത് സമുദായത്തിൽനിന്ന് രാഷ്ട്രപതിപദത്തിലെത്തുന്ന ആദ്യ വ്യക്തി •കോച്ചേരിൽ രാമൻ നാരായണൻ എന്നാണ് മുഴുവൻ പേര്. കോട്ടയം ജില്ലയിൽ ഉഴവൂർ ഗ്രാമത്തിൽ ജനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ രാഷ്ട്രപതി •കോൺഗ്രസ് സ്ഥാനാർഥിയായാണ് രാഷ്ട്രപതിപദത്തിലെത്തിയത് •രണ്ടു മലയാളികൾ തമ്മിൽ ഏറ്റുമുട്ടിയെന്നതാണ് ഇൗ തെരഞ്ഞെടുപ്പിെൻറ പ്രത്യേകത. ടി.എൻ. ശേഷനായിരുന്നു എതിരാളി.
ദരിദ്ര ചുറ്റുപാടിൽനിന്നാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് എത്തുന്നത് •1984ലാണ് സജീവരാഷ്ട്രീയത്തിലിറങ്ങുന്നത് •പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തി •കേന്ദ്ര സഹമന്ത്രിയായി. ഇദ്ദേഹത്തിെൻറ കാലത്താണ് പൊഖ്റാൻ ആണവപരീക്ഷണവും കാർഗിൽ യുദ്ധവും നടന്നത് •1998ൽ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയായിരിക്കെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ആദ്യ വ്യക്തിയായി.
ഇന്ത്യ ആൻഡ് അമേരിക്ക, എസ്സേയ്സ് ഇൻ അണ്ടർസ്റ്റാൻഡിങ്, ഇമേജസ് ആൻഡ് ഇൻസൈറ്റ്സ്, നെഹ്റു ആൻഡ് ഹിസ് വിഷൻ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു •ബർമക്കാരിയായ മാ ടിൻറ് ടിൻറ് ആണ് ജീവിതപങ്കാളി. ഇവർ പിന്നീട് ഉഷയെന്ന് പേരുമാറ്റി. രണ്ടു മക്കളുണ്ട്. 2005 നവംബർ ഒമ്പതിന് അന്തരിച്ചു.
- ഡോ. എ.പി.ജെ. അബ്ദുൽ കലാം(2002 ജൂലൈ 25-2007 ജൂലൈ 25)
പത്രവിതരണക്കാരനായി ജീവിതമാരംഭിച്ച് ശാസ്ത്രരംഗത്ത് ഉന്നതിയിലെത്തി ഇന്ത്യയുടെ പ്രഥമപൗരനായ വ്യക്തി •തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹത്തിെൻറ മുഴുവൻ പേര് അവുൽപക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം •അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി •ഇന്ത്യയുടെ മിസൈൽമാൻ •കേന്ദ്ര സർക്കാറിെൻറ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി പ്രവർത്തിച്ചു •പൊഖ്റാൻ അണുസ്ഫോടനത്തിന് നേതൃത്വം നൽകി •ഭാരത്രത്ന, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കു പുറമേ മുപ്പതിലധികം സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു •ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെട്ടു •ആത്മകഥയായ വിങ്സ് ഒാഫ് ഫയർ, ഇഗ്നേറ്റഡ് മൈൻഡ്സ്, മൈ ജേണി, ദ ലൈഫ് ട്രീ, ഗൈഡിങ് സോൾസ് തുടങ്ങിയവ പ്രധാന കൃതികൾ •രാഷ്ട്രപതിയായിരിക്കെ പോർവിമാനത്തിലും മുങ്ങിക്കപ്പലിലും യാത്രചെയ്ത വ്യക്തി •പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ച വ്യക്തി •അവിവാഹിതനാണ് •ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ കലാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
- പ്രതിഭ ദേവിസിങ് പാട്ടീൽ(2007 ജൂലൈ 25-2012 ജൂലൈ 25)
രാഷ്ട്രപതിപദത്തിലെത്തിയ ആദ്യ വനിതമഹാരാഷ്ട്ര സ്വദേശി •നിയമബിരുദധാരിയാണ് • 27ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു •1967, 1972, 1978, 1980 വർഷങ്ങളിൽ തുടർച്ചയായി മഹാരാഷ്ട്രയിൽനിന്നുതന്നെ നിയമസഭയിലെത്തി •മഹാരാഷ്ട്രയിലെ ആദ്യ വനിത പ്രതിപക്ഷനേതാവായി. രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർമാൻ •1991ൽ അമരാവതി മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. രാജസ്ഥാൻ ഗവർണറായി •രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ഭൈറോൺ സിങ് ശെഖാവത് ആയിരുന്നു എതിരാളി •ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങൾ സന്ദർശിച്ച രാഷ്ട്രപതി •ഏറ്റവും കൂടുതൽ ദയാഹരജികളിൽ (35 എണ്ണം) അനുകൂലതീരുമാനമെടുത്ത് വധശിക്ഷ റദ്ദാക്കിയ രാഷ്ട്രപതി •മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല
- പ്രണബ് മുഖർജി(2012 ജൂലൈ 25 മുതൽ അധികാരത്തിൽ)
82 വയസ്സുകാരനായ പ്രണബ് അധികാരമൊഴിയുന്നതോടെയാണ് റെയ്സിന കുന്നിലേക്ക് അടുത്ത താമസക്കാരനെ തേടുന്നത് • 2012 ജൂലൈ 25ന് അധികാരത്തിലേറി •കോൺഗ്രസ് സ്ഥാനാർഥിയായി രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ചു
പി.എ. സാങ്മ ആയിരുന്നു എതിരാളി •
പശ്ചിമ ബംഗാൾ സ്വദേശിയാണ് •അധ്യാപകൻ, മാധ്യമപ്രവർത്തകൻ, അഭിഭാഷകൻ •ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനാകാൻ കഴിഞ്ഞത് കേന്ദ്രമന്ത്രിസഭയിലേക്ക് വഴിയൊരുക്കി •രാജ്യസഭാംഗം, ലോക്സഭാംഗം, എ.െഎ.സി.സി ജനറൽ സെക്രട്ടറി, രാജ്യസഭ ഉപനേതാവ്, രാജ്യസഭ നേതാവ്, കേന്ദ്ര വ്യവസായ വകുപ്പ് സഹമന്ത്രി, കപ്പൽ, ഗതാഗത സഹമന്ത്രി, കേന്ദ്ര റവന്യൂ മന്ത്രി, വാണിജ്യമന്ത്രി, ധനമന്ത്രി, വിദേശകാര്യമന്ത്രി, പ്രതിരോധമന്ത്രി, ലോക്സഭ നേതാവ് •സാർക് കൗൺസിൽ ഒാഫ് മിനിസ്റ്റേഴ്സ് പ്രസിഡൻറായി •1984ൽ ലോകത്തെ മികച്ച ധനമന്ത്രിയായി യൂറോമണി മാഗസിൻ സർവേയിൽ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.