രാജ്യസഭ മുൻ എം.പിയും മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു
text_fieldsന്യൂഡൽഹി: രാജ്യസഭ മുൻ എം.പിയും മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. ബുധനാഴ്ച രാത്രി ഡൽഹിയിലായിരുന്നു അന്ത്യം.
പിതാവ് മരണപ്പെട്ടുവെന്നും കുറച്ചുകാലമായി അദ്ദേഹം ആരോഗ്യ വിഷമതകൾ അനുഭവിച്ചിരുന്നുവെന്നും മകൻ കുശാൻ മിത്ര ട്വീറ്റ് ചെയ്തു.
2003 ആഗസ്റ്റ് മുതൽ 2009 വരെ നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു അദ്ദേഹം. പിന്നീട് 2010 ജൂണിൽ മധ്യപ്രദേശിൽനിന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ രാജ്യസഭ കാലാവധി അവസാനിച്ചതിന് പിന്നാലെ 2018ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചന്ദൻ മിത്ര ഇംഗ്ലീഷ് ദിനപത്രമായ ദ പയനിയറിെൻറ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു. ഈ വർഷം ജൂണിൽ പയനിയറിെൻറ പ്രിൻറർ പ്രസാധക സ്ഥാനം രാജിവെച്ചിരുന്നു.
ചന്ദൻ മിത്രയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സ്കൂൾ കാലഘട്ടത്തിലെ ചിത്രം പങ്കുവെച്ച് രാജ്യസഭ എം.പിയായ സ്വപൻ ഗുപ്ത അനുശോചനം രേഖെപ്പടുത്തി. സ്കൂൾ തലം മുതൽ തെൻറ അടുത്ത സുഹൃത്താണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.