ദിനകരെൻറ വിശ്വസ്തൻ ശെന്തിൽ ബാലാജി ഡി.എം.കെയിൽ
text_fieldsചെന്നൈ: ടി.ടി.വി ദിനകരെൻറ വിശ്വസ്തനും സ്പീക്കർ അയോഗ്യത കൽപിച്ച ‘അമ്മ മക്കൾ മു ന്നേറ്റ കഴക’ത്തിലെ 18 എം.എൽ.എമാരിൽ ഒരാളുമായ ശെന്തിൽബാലാജി നൂറുകണക്കിന് അനുയായ ികളോടൊപ്പം ഡി.എം.കെയിൽ ചേർന്നു. വെള്ളിയാഴ്ച ഉച്ചക്ക് ചെന്നൈ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വരവേറ്റു. കരൂർ മേഖലയിൽ കരുത്തനായ ശെന്തിൽബാലാജിയുടെ കൂറുമാറ്റം ടി.ടി.വി ദിനകരന് കനത്ത തിരിച്ചടിയായി. 2006, 2011 വർഷങ്ങളിൽ കരൂരിൽ നിന്നും 2016ൽ അറവക്കുറിച്ചിയിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2011ൽ ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. നാലര വർഷത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്നും പാർട്ടി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നും ജയലളിത നീക്കി. ജയലളിതയുടെ മരണത്തിനുശേഷം ശെന്തിൽബാലാജി അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ ചേർന്ന് സംഘടന സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. ടി.ടി.വി ദിനകരനുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ഒരു മാസക്കാലമായി സംഘടന പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നു.
നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഡി.എം.കെയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് ശെന്തിൽബാലാജി പിന്നീട് മാധ്യമ പ്രവർത്തകെര അറിയിച്ചു. ശെന്തിൽ ബാലാജിയുടെ രംഗപ്രവേശം തമിഴകത്തിലെ കൊങ്കുമേഖലയിലും പ്രത്യേകിച്ച് കരൂർ ജില്ലയിലും ഡി.എം.കെക്ക് രാഷ്ട്രീയമായി ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കെപ്പടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.