Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന മുൻ...

തെലങ്കാന മുൻ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്​ഢി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
തെലങ്കാന മുൻ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്​ഢി കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ഹൈദരാബാദ്​: തെലങ്കാന മുൻ ആഭ്യന്തരമന്ത്രിയും ടി.എസ്​.ആർ നേതാവുമായ നയനി നരസിംഹ റെഡ്​ഢി അന്തരിച്ചു. 76 വയസായിരുന്നു. കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്​ഢിക്ക്​ കോവിഡ്​ ബാധിച്ചത്​.

ഏറെകാലം തൊഴിലാളി യൂനിയൻ നേതാവായിരുന്നു. മൂന്നു തവണ മുഷീറാബാദ്​ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. ലെജീ​േസ്ലറ്റീവ്​ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടി.എസ്​.ആർ അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനൊപ്പം തെലങ്കാനക്ക്​ സംസ്ഥാന പദവി ലഭിക്കുന്നതിന്​ പോരാടിയ നേതാവയിരുന്നു നരസിംഹ റെഡ്​ഢി. റെഡ്​ഢിയുടെ നിര്യാണത്തിൽ കെ.ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaCovid deathNarasimha ReddyTRS leader
Next Story