മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഭാര്യക്കൊപ്പം ചായ കുടിക്കാൻ ബംഗളൂരുവിലെ കഫേയിൽ; ചിത്രങ്ങൾ പുറത്ത്
text_fieldsലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ബംഗളൂരുവിലെ കഫേയിൽ. അധികാരത്തിന്റെ തലവേദനകളെല്ലാം ഒഴിഞ്ഞ് ബംഗളൂരുവിലെ തേഡ് വേവ് കഫേയിൽ അക്ഷതക്കൊപ്പം ശാന്തനായി ഇരിക്കുന്ന സുനകിനെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. സുനക് കഫേയിലെ കൗണ്ടറിൽ പോയി സാധനങ്ങൾ ഓർഡർ ചെയ്യുന്നതിന്റെയും പിന്നീട് ഒരു ടേബിളിൽ പോയി ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. വെളുത്ത ഷർട്ടും കറുത്ത ട്രൗസറുമാണ് സുനകിന്റെ വേഷം.തിരക്ക് കാരണം ഇരുവരും കോഫി കുടിക്കാൻ അപൂർവമായാണ് പൊതുയിടങ്ങളിലെത്താറുള്ളത്. 2022 മുതൽ 2024 വരെയാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നത്.
ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പലരും നർമം കലർന്ന കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ആഴ്ചയിൽ 70 മണിക്കൂർ ഇൻഫോസിസിന്റെ ഓഫിസിൽ ജോലി ചെയ്ത ഋഷി സുനക് പുറത്തിറങ്ങിയപ്പോൾ എന്നാണ് ഒരാൾ പ്രതികരിച്ചത്.
തേർഡ് വേവിൽ എന്റെ ടേബിളിന് അരികെയാണ് ഋഷി സുനകുൃ ഭാര്യ അക്ഷത മൂർത്തിയും ഇരുന്നത്. തേർഡ് വേവിലേക്ക് പോയത് ഇന്ന് ശരിക്കും മുതലായി.-എന്നാണ് മറ്റൊരാൾ കുറിച്ചത്. ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയെയും ഭാര്യയെയും കണ്ട് ത്രില്ലടിച്ച ചിലർ സെൽഫിക്കായി അടുത്തുകൂടിയെങ്കിലും അവർ തടഞ്ഞില്ല. നേരത്തേ ജി20 ഉച്ചകോടിക്കെത്തിയപ്പോൾ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ സുനക് സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.