ചിദംബരത്തിെൻറ ഹരജികള്‍ സുപ്രീംകോടതി ഇന്ന് കേള്‍ക്കും
text_fieldsന്യൂഡല്‍ഹി: അറസ്റ്റ് ഒഴിവാക്കാനായി പി. ചിദംബരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മ ുമ്പാകെ നൽകിയ രണ്ട് ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. അറസ്റ്റിലേ ക്ക് നയിച്ച കാര്യങ്ങള്‍ അംഗീകരിച്ച് കീഴ്കോടതി നാല് ദിവസത്തേക്ക് ചോദ്യം ചെയ്യാനായി വിട്ടുകൊടുത്ത ശേഷമാണ് അറസ്റ്റിനെതിരായ ഹരജി കേള്‍ക്കുന്നത്.
ചിദംബരത്തിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസുമാരായ ആര്. ഭാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുക. സി.ബി.ഐ അറസ്റ്റു നടന്നതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അറസ്റ്റില്‍നിന്നുള്ള സംരക്ഷണത്തിനാവും ചിദംബരത്തിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.