1971ൽ സംഭവിച്ചത് മറക്കരുതെന്ന് പാകിസ്താനോട് വെങ്കയ്യ നായിഡു
text_fieldsന്യൂഡല്‍ഹി: ഭീകരരെ അമർച്ച ചെയ്യുന്ന വിഷയത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു. ഭീകരരെ സഹായിക്കുന്ന പാകിസ്താന്‍ 1971ല്‍ എന്തു സംഭവിച്ചുവെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് നായിഡു പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഗില്‍ പരാക്രം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
ഇന്ത്യയുടെ അയല്‍ക്കാര്‍ അസ്വസ്ഥരാണ്. അവര്‍ മറ്റു രാജ്യത്തുള്ളവരിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. എന്നാല്‍, ഇന്ത്യ തുടരുന്ന സമാധാനവും ഐക്യവും മറ്റുള്ളവർ മനസിലാക്കണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും അവര്‍ ഒരുമിച്ച് പോരാടുമെന്നും നായിഡു വ്യക്തമാക്കി.
ഭീകരവാദം മനുഷ്യത്വത്തിനെതിരായ ശത്രുവാണെന്നും അതിന് മതമില്ലെന്നും ചൂണ്ടിക്കാട്ടിയ നായിഡു, നിര്‍ഭാഗ്യവശാല്‍ ഭീകരവാദമാണ് പാകിസ്താന്‍റെ ദേശീയ നയമെന്നും ചൂണ്ടിക്കാട്ടി. ഭീകരരെ സഹായിക്കുകയും താവളമൊരുക്കുകയും ചെയ്യുന്ന അയല്‍ക്കാര്‍ മനസിലാക്കണം അവരില്‍ നിന്ന് സഹായം ലഭിക്കില്ലെന്ന്. 1971ലെ യുദ്ധത്തിൽ സംഭവിച്ചത് പാകിസ്താന്‍ ഓര്‍ത്തുവെക്കണമെന്നും വെങ്കയ്യ നായിഡു പ്രസംഗത്തിൽ ഒാർമപ്പെടുത്തി.
1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് എന്ന പ്രത്യേക രാജ്യം പിറവിയെടുത്തത്.
जय हिंद,वंदे मातरम& भारत माता के नारों से इंडिया गेट परिसर गूँज उठा @MVenkaiahNaidu @Gen_VKSingh @GeneralBakshi के साथ #KargilParakramRally pic.twitter.com/Cj6EiFJ3JL
— Suresh Chavhanke STV (@SureshChavhanke) July 23, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.