Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശ്​ മുൻ...

ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്​ അന്തരിച്ചു

text_fields
bookmark_border
ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്​ അന്തരിച്ചു
cancel

ലഖ്​നൗ: ഉത്തർ പ്രദേശ്​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്​ അന്തരിച്ചു. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ്​ ജീവൻ നിലനിർത്തിയിരുന്നത്​. ഹിന്ദുത്വവാദികൾ 1992ൽ ബാബരി മസ്​ജിദ്​ തകർക്കു​േമ്പാൾ കല്യാൺ സിങ്ങായിരുന്നു ഉത്തർപ്രദേശ്​ മുഖ്യമന്ത്രി.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ കല്യാൺ സിങിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.ഉത്തർ പ്രദേശിലെ അലിഗഢ്​ ജില്ലയിൽ 1932ൽ ജനിച്ച കല്യാൺ സിങ്​ ചെറുപ്പം മുതലേ ഹിന്ദുത്വരാഷ്​ട്രീയത്തിൽ ആകൃഷ്​ടനായിരുന്നു. 1967ൽ ജനസംഘിന്‍റെ വിലാസത്തിൽ അട്രോലിയിൽ നിയമസഭ അങ്കത്തിനിറങ്ങിയ കല്യാൺ സിങ്​ ആദ്യ തവണതന്നെ വിജയിച്ചുകയറി. തുടർന്ന്​ പത്ത്​ തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച കല്യാൺ സിങ്​ ഒൻപത്​ തവണയും വിജയമണഞ്ഞു. 1980ൽ കോൺഗ്രസിന്‍റെ അൻവർ ഖാന്​ മുന്നിൽ അടിയറവ്​ പറഞ്ഞെങ്കിലും 1985ൽ വീണ്ടും വിജശ്രീലാളിതനായി ഹിന്ദുത്വരാഷ്​ട്രീയത്തിന്‍റെ അമരക്കാരിലൊരാളായി മാറി. 1984ൽ ബി.ജെ.പി ഉത്തർപ്രദേശ്​ സംസ്ഥാന പ്രസിഡന്‍റായ കല്യാൺ സിങ്​ 1989ൽ ബി.ജെ.പി നിയമസഭ കക്ഷി നേതാവുമായി.

1980 കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി സംഘ്​പരിവാർ നടത്തിയ രഥയാത്രയിൽ സജീവ സാന്നിധ്യമായിരുന്നു. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള കല്യാൺ സിങ്ങിനെ ഉയർത്തിക്കാട്ടിയാണ്​ സവർണ പാർട്ടിയെന്ന പ്രതി​ഛായ ബി.ജെ.പി മറികടന്നത്​. രഥയാത്രയാലും അതിനെത്തുടർന്നുള്ള വർഗീയ കലാപങ്ങളാലും ബി.ജെ.പി അധികാരത്തിലേക്കുള്ള വഴികൾ വെട്ടിയപ്പോൾ അമരക്കാരിലൊരാളായി കല്യാൺ സിങ്ങും ഉണ്ടായിരുന്നു. 1991ൽ ജൂണിലാണ്​ കല്യാൺ സിങ്​ ആദ്യമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയാകുന്നത്​​. എന്നാൽ 1992 ഡിസംബർ ആറിന്​ ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ്​ തകർത്തതിന്​ പിന്നാലെ കല്യാൺ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ഉത്തർപ്രദേശ്​ സർക്കാറിനെ കേന്ദ്ര സർക്കാർ പിരിച്ചുവിടുകയും രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്​തു. മസ്​ജിദ്​ തകർക്കാനുള്ള എല്ലാ ഒത്താശയും നൽകിയത്​ ​മുഖ്യമന്ത്രിയായ കല്യാൺ സിങ്ങാണെന്ന ആക്ഷേപം ശക്തമായിരുന്നു.

1997 ബി.എസ്​.പിയുമായുള്ള സഖ്യത്തിലൂടെ കല്യാൺ സിങ്​ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. തുടർന്ന്​ ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ്​ രാഷ്​ട്രീയ ക്രാന്തി പാർട്ടിയുണ്ടാക്കുകയും നിയമസഭയിലേക്ക്​ വിജയിക്കുകയും ചെയ്​തു. 2004 ബി.ജെ.പിയിലേക്ക്​ വീണ്ടും തിരിച്ചെത്തിയ സിങ്​ ബുലന്ദ്​ ഷഹർ ലോക്​സഭാംഗമായി മത്സരിച്ച്​ വിജയിച്ചു. തുടർന്ന്​ 2009 ൽ വീണ്ടും ബി.ജെ.പിയുമായി ഉടക്കി സമാജ്​ വാദി പാർട്ടിയുമായി ചേർന്ന്​ പ്രവർത്തിച്ചിരുന്നു. ഇത്​ സമാജ്​വാദി പാർട്ടിയുടെ മുസ്​ലിംവോട്ടുകൾ നഷ്​ടമാക്കിയതായി വിലയിരുത്തപ്പെട്ടു. തുടർന്ന്​ 2010ൽ ഹിന്ദുത്വ ആശയമുള്ള ജൻക്രാന്തി പാർട്ടി രൂപീകരിച്ചു പവർത്തിച്ചു. തുടർന്ന്​ 2014ൽ ബി.ജെ.പിയിലേക്ക്​ തിരിച്ചെത്തുകയും ദേശീയ ഉപാധ്യക്ഷനാകുകയും ചെയ്​തു. തുടർന്ന്​ രാജസ്ഥാൻ ഗവർണറായി നിയമിതനായ അദ്ദേഹം 2014വരെ പദവി വഹിച്ചിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചനക്ക് എൽ.കെ. അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടു​േമ്പാൾ കൂട്ടുപ്രതിയായ കല്യാൺ സിങ്ങിന് രാജസ്ഥാൻ ഗവർണറായതിനാൽ ഭരണഘടന പദവിയുടെ താൽക്കാലിക തണൽ ലഭിച്ചിരുന്നു. ഗവർണർ പദവി ഒഴിഞ്ഞ ശേഷം ബി.ജെ.പിയിൽ വീണ്ടും സജീവമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalyan SinghBJP
News Summary - Former UP CM Kalyan Singh passes away
Next Story