Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വിട്ട യു.പി...

ബി.ജെ.പി വിട്ട യു.പി മുൻ മന്ത്രിയുടെ മകൾ പാർട്ടി പ്രചാരണങ്ങളിൽ സജീവം

text_fields
bookmark_border
ബി.ജെ.പി വിട്ട യു.പി മുൻ മന്ത്രിയുടെ മകൾ പാർട്ടി പ്രചാരണങ്ങളിൽ സജീവം
cancel

ഉത്തർ പ്രദേശ്​ മുഖ്യമന്ത്രിയും തീവ്ര ഹിന്ദുത്വ വാദിയുമായ യോഗി ആദിത്യനാഥി​ന്‍റെ പ്രവർത്തനങ്ങളോടുള്ള എതിർപ്പും തെരഞ്ഞെടുപ്പ്​ അടുത്തതും മുൻനിർത്തി മൂന്ന്​ മന്ത്രിമാർ അടക്കം നിരവധി എം.എൽ.എമാർ ബി.ജെ.പിയിൽനിന്നും രാജിവെച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനിയായിരുന്നു സ്വാമി പ്രസാദ്​ മൗര്യ. മൗര്യയെ പിന്തുണച്ചായിരുന്നു നിരവധി എം.എൽ.എമാരും രാജിവെച്ചത്​.

ഇത്​ ബി.ജെ.പിക്ക്​ ശക്​തമായ തിരിച്ചടിയാവുകയും ചെയ്​തിരുന്നു. എന്നാൽ, മൗര്യ പാർട്ടി വി​ട്ടെങ്കിലും മകൾ സംഘമിത്ര മൗര്യ ഇപ്പോഴും ബി.ജെ.പി വേദികളിൽ സജീവമാണ്​. തനിക്ക്​ യാതൊരു ഭീഷണിയില്ലെന്നും ബി.ജെ.പി പ്രചാരണങ്ങളിൽ സജീവമാകുമെന്നും സംഘമി​ത്ര എൻ.ഡി ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി.

താൻ പാർട്ടി വിടില്ലെന്ന്​ വ്യക്​തമാക്കിയ അവർ പിതാവിനെതിരെ പ്രചരണത്തിനിറങ്ങില്ല എന്നും വ്യക്​തമാക്കി. സ്വാമിപ്രസാദ്​ മൗര്യ ബി.ജെ.പി വിട്ട്​ എസ്​.പിയിൽ ചേക്കേറിയിരുന്നു. ബദായൂനിൽനിന്നുള്ള ബി.ജെ.പി എം.പിയാണ്​ സംഘമിത്ര. രാഷ്​ട്രീയ ജീവിതവും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണെന്ന്​ അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPSanghamitra MauryaUP Minister Maurya
News Summary - Former UP Minister Maurya's Daughter On Staying In BJP, Campaign Rider
Next Story