സത്യേന്ദർ ജെയ്നിന്റെ അറസ്റ്റ്: 2.85 കോടിയും സ്വർണവും കണ്ടെത്തിയെന്ന് ഇ.ഡി
text_fieldsന്യൂഡല്‍ഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ സ്ഥാപനങ്ങളിലും കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ 2.85 കോടി രൂപയും 130 സ്വർണ നാണയങ്ങളും കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കണക്കിൽപെടാത്ത സ്വർണവും പണവും ഒളിപ്പിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഇ.ഡി അറിയിച്ചു. അങ്കുഷ് ജെയ്ന്‍, വൈഭവ് ജെയ്ന്‍, നവീന്‍ ജെയ്ന്‍, സിദ്ധാര്‍ഥ് ജെയ്ന്‍ എന്നിവരുടെ വീടുകളില്‍നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇവര്‍ സത്യേന്ദര്‍ ജെയ്നിനെ സഹായിച്ചുണ്ടെന്നും ഇ.ഡി പറഞ്ഞു.
മേയ് 30നാണ് ജെയ്നിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുകളിലൂടെ കൊൽക്കത്ത കേന്ദ്രമായ കമ്പനിയിൽനിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് കമ്പനിയുടെ പേരിലേക്കു മാറ്റി, ഇതുപയോഗിച്ച് സ്ഥലം വാങ്ങി, കൃഷിസ്ഥലം വാങ്ങാൻ എടുത്ത വായ്പ തിരിച്ചടക്കാൻ ഉപയോഗിച്ചു എന്നിങ്ങനെയാണ് ഇ.ഡിയുടെ കണ്ടെത്തൽ. മന്ത്രിയുടെ 4.81 കോടിയുടെ സ്വത്ത് ഇ.ഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.