Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഗാമിൽ...

കുൽഗാമിൽ തീവ്രവാദികളുടെ ​ഗ്രനേഡ്​ ആക്രമണം; നാല്​ സൈനികർക്ക്​ പരിക്ക്​

text_fields
bookmark_border
army
cancel

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ നാല്​ സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപോറ മേഖലയിലെ ഖനബാൽ എന്ന പ്രദേശത്ത്​ രാവിലെ 10.15ഓടെയായിരുന്നു സംഭവം.

സൈന്യത്തിന്‍റെ റോഡ്​ ഓപണിങ്​ പാർട്ടിയ​ുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ തീവ്രവാദികൾ ഗ്രനേഡ്​ ആക്രമണമഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ സൈനികരെ 92 ബേസ്​ ആശുപത്രിയിലേക്ക്​ മാറ്റിയാതായി പ്രതിരോധ വിഭാഗം പി.ആർ.ഒ പ്രസ്​താവനയിൽ അറിയിച്ചു.

ഭീകരർക്ക്​ പാർപ്പിടം നൽകുകയും ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും കടത്തുന്നതുൾപ്പെടെ സഹായങ്ങൾ നൽകുകയും ചെയ്​ത ലഷ്​കറെ ത്വയ്യിബ ബന്ധമുള്ള തീവ്രവാദിയെ ജനുവരി മൂന്നിന്​ ജമ്മുകശ്​മീർ പൊലീസും സൈന്യത്തിന്‍റെ 34 രാഷ്​ട്രീയ റൈഫിൾസും ചേർന്ന്​ അറസ്റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kulgamgrenade attackTerrorists attack
News Summary - Four Army jawans injured in grenade attack by terrorists in J-K's Kulgam
Next Story