Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ തിയറ്ററുകൾ...

ഡൽഹിയിൽ തിയറ്ററുകൾ തുറന്നു; സിനിമ കാണാൻ എത്തിയത്​ നാലുപേർ മാത്രം

text_fields
bookmark_border
ഡൽഹിയിൽ തിയറ്ററുകൾ തുറന്നു; സിനിമ കാണാൻ എത്തിയത്​ നാലുപേർ മാത്രം
cancel

ന്യൂഡൽഹി: ലോക്​ഡൗണിനെ തുടർന്ന്​ അടച്ചിട്ടിരുന്ന തിയറ്ററുകൾ ഡൽഹിയിൽ തുറന്നെങ്കിലും സിനിമ ടിക്കറ്റ്​ എടുത്തത്​ വിരലിലെണ്ണാവുന്നവർ മാത്രം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്​ ഏരിയയിലെ തിയറ്ററിൽ രാവിലെ 11.30​െൻറ ഷോക്ക്​ വെറും നാലു ടിക്കറ്റുകൾ മാത്രമാണ്​ വിറ്റുപോയത്​. 2.30 യുടെ ഷോക്ക്​ അഞ്ചുപേരും.

150 സീറ്റുകളുള്ള തിയറ്ററിലാണ്​ വിരലിലെണ്ണാവുന്നവർ മാത്രം സിനിമ കാണാൻ എത്തിയത്​. പുതിയ സിനിമകളൊന്നും തിയറ്ററിൽ ഇതുവരെ റിലീസ്​ ചെയ്​തിട്ടില്ല. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പകുതി സീറ്റിൽ മാത്രം ഇരിപ്പിടം ഒരുക്കിയാണ്​ തിയറ്ററുകൾ വീണ്ടും തുറന്നത്​. അടുത്ത ആ​ഴ്​ചയോടെ പുതിയ സിനിമകൾ റിലീസ്​ ചെയ്യുമെന്നും അതോടെ തിയറ്റർ നിറയുമെന്നുമാണ്​ തിയറ്റർ ഉടമകളുടെ പ്രതീക്ഷ.

ഒരാഴ്​ചയോടെ തിയറ്ററുകളിൽ ആളുകൾ എത്തിതുടങ്ങുന്നതോടെ ഡൽഹിയിലെ 130 സ്​ക്രീനുകളിലും പ്രദർശനം തുടങ്ങാനാകുമെന്നാണ്​ പ്രതീക്ഷയെന്നും തിയറ്റർ ഉടമകൾ കൂട്ടിച്ചേർത്തു. തിയറ്ററിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ ശരീര താപനില പരിശോധിക്കും. കൂടാതെ പോപ്​കോൺ ഉൾപ്പെടെ ഭക്ഷ്യവസ്​തുക്കൾ യു.വി സാനിറ്റൈസേഷൻ നടത്തും.

അഞ്ചാംഘട്ട അൺ​ലോക്കി​െൻറ ഭാഗമായാണ്​ തിയറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. 50 ശതമാനം സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. ഉച്ച 12 മുതൽ എട്ടുമണി വരെയാണ്​ പ്രദർശന സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cinema HallsTheatre
News Summary - Four Arrive To Watch Movie In 150-Seat Delhi Theatre As Cinema Halls Reopen
Next Story