ബിഹാറിൽ വീടിനു തീപിടിച്ചു; നാലു പേർ വെന്തുമരിച്ചു
text_fieldsസമസ്തിപുർ: ബിഹാറിലെ സമസ്തിപുരിൽ വീടിനു തീപിടിച്ച് രണ്ടു സ്ത്രീകളടക്കം നാലു പേർ വെന്തുമരിച്ചു. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഘോഷ് ലെയ്ൻ മേഖലയിലാണ് ദാരുണസംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സംഭവം നടക്കുേമ്പാൾ അടുത്തൊരു വിവാഹത്തിൽ പെങ്കടുക്കാനായി പോയതായിരുന്നു വീട്ടുകാർ. വിവരം അറിഞ്ഞ ഉടൻ ഇവർ ഒാടിയെത്തി വീട്ടിനകത്തെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി തുനിഞ്ഞു. എന്നാൽ, ആളിക്കത്തിയ തീയിൽ നിന്ന് പുറത്തുകടക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
മോേട്ടാർ സൈക്കിൾ സ്പെയർപാർട്സ് കട നടത്തുന്ന വീട്ടുടമസ്ഥൻ സുനിൽകുമാർ എൻജിൻ ഒായിൽ വീടിനകത്ത് സൂക്ഷിച്ചിരുന്നതായും ഇതാവാം തീ കൂടുതൽ വേഗത്തിൽ ആളിപ്പടരാൻ ഇടയാക്കിയതെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തൻവീർ അഹ്മദ് പറഞ്ഞു. സുനിൽകുമാറും സഹോദരനും കുടുംബത്തിലെ രണ്ടു സത്രീകളുമാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.