Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 7:05 AM IST Updated On
date_range 21 Oct 2017 10:00 AM ISTസൂര്യാതപം: കുടിലിന് തീപിടിച്ച് നാലു കുട്ടികൾ മരിച്ചു
text_fieldsbookmark_border
രാജംഹന്ദ്രവാരം: ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ വനമേഖലയിൽ കടുത്ത ചൂടിൽ കുടിലിന് സമീപം തീപിടിച്ച് ഇരട്ടക്കുട്ടികളടക്കം നാലു സഹോദരങ്ങൾ വെന്തുമരിച്ചു. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളും ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവമുണ്ടായത്. കുടിലിനുള്ളിൽ പകൽ ഉറങ്ങിയ കുട്ടികളാണ് മരിച്ചത്. കുടിലിന് സമീപമുള്ള പുല്ലിനും ഉണങ്ങിയ ഇലകൾക്കും തീ പിടിച്ച് കുടിലിലേക്ക് പടരുകയായിരുന്നു. സൂര്യെൻറ ചൂടും ഘർഷണവും കാരണമാണ് തീയുണ്ടായത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story