സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകിയില്ല; യു.പിയിൽ നവജാതശിശു മരിച്ചു
text_fieldsബറേലി: സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നാല് ദിവസം മാത്രം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഉത്തർപ്ര ദേശിലെ ബറേലിയിലാണ് സംഭവം. ആശുപത്രിയിലെ രണ്ട് വിഭാഗങ്ങളിൽ രക്ഷിതാക്കൾ കുട്ടിയുമായി എത്തിയെങ്കിലും ചികിത്സ ലഭ ിച്ചില്ല. സംഭവത്തിൽ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു ഡോക്ടർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട ്.
കർഷക ദമ്പതികൾക്ക് ജൂൺ 15ന് ജനിച്ച പെൺകുട്ടിക്കാണ് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടത ിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയുമായി ബറേലി സർക്കാർ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, പുരുഷന്മാരുടെ വിഭാഗത് തിൽ ചികിത്സയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിക്കാതെ സ്ത്രീകളുടെ വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടു. കുട്ടിയ ുമായി സ്ത്രീകളുടെ വിഭാഗത്തിലെത്തിയപ്പോൾ കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞ് പുരുഷവിഭാഗത്തിലേക്ക് തന്നെ തിരിച് ചയച്ചു. പല തവണ ഇത്തരത്തിൽ രക്ഷിതാക്കൾക്ക് കുട്ടിയുമായി ആശുപത്രികൾക്കിടയിൽ ഓടേണ്ടിവന്നു.
മൂന്ന് മണിക്കൂറോളം തങ്ങൾ രണ്ട് വിഭാഗങ്ങളിലും ചെന്ന് കുട്ടിയെ ചികിത്സിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ പരിശോധിച്ചില്ലെന്നും ഒടുവിൽ വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഒരു വിഭാഗത്തിൽനിന്ന് മറ്റൊരു വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടുകൊണ്ടുള്ള കുറിപ്പ് ഇവരുടെ ചികിത്സ കാർഡിൽ ഡോക്ടർമാർ എഴുതിയിട്ടുണ്ട്.
കുട്ടിയുടെ മരണത്തെ തുടർന്ന് ഇരുവിഭാഗങ്ങളിലെയും ഡോക്ടർമാർ പരസ്പരം പഴിചാരി രംഗത്തെത്തി.
കുട്ടിയുമായി രക്ഷിതാക്കൾ ആദ്യം എത്തിയത് ഒ.പി വിഭാഗത്തിലാണെന്നും അവിടെനിന്ന് കുട്ടികളുടെ വിഭാഗത്തിലേക്ക് പറഞ്ഞയച്ചുവെന്നും അവസാനം എമർജൻസി വിഭാഗത്തിലെത്തി ചികിത്സ നൽകാൻ ഒരുങ്ങുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. കമലേന്ദ്ര സ്വരൂപ് ഗുപ്ത പറഞ്ഞു.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിട്ടുണ്ട്. ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയതിനും നടപടിക്രമങ്ങൾ പാലിക്കാത്തതിനും പുരുഷ വിഭാഗം ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ ജീവനക്കാരുടെ അച്ചടക്കലംഘനങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് ബുധനാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
പുരുഷ വിഭാഗത്തിൽ ആവശ്യത്തിന് കുട്ടികളുടെ ഡോക്ടർമാർ ഉണ്ടായിട്ടും ചികിത്സ നൽകാതെ സ്ത്രീകളുടെ വിഭാഗത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ സർക്കാർ ഡോക്ടർമാരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ഒരു ഡോക്ടർക്ക് 19,962 ജനങ്ങൾ എന്ന അനുപാതത്തിലാണ് യു.പിയിൽ ഡോക്ടർമാരുടെ എണ്ണം. 11,082 ആണ് ദേശീയ അനുപാതം. അതേസമയം, ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.