മല്യ രാജ്യം വിടുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും നടപടി വൈകിച്ചു
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറയും അന്വേഷണ ഏജൻസികളുടെയും വായ്പ നൽകിയ പൊതുമേഖല ബാങ്കുകളുടെയും ഒത്താശയോടെയാണ് വ്യവസായി വിജയ് മല്യ വിദേശത്തേക്ക് രക്ഷപ്പെട്ടതെന്ന വിവാദം കൊഴുക്കുന്നു. മല്യ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് പൊതുമേഖല ബാങ്കുകൾക്ക് സംശയമുണ്ടായിരുന്നിട്ടും അതു തടയുന്നതിെൻറ നിയമനടപടികൾ വൈകിച്ചുവെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ വ്യക്തമാക്കി.
2016 മാർച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് പറന്നത്. മല്യ രാജ്യം വിട്ടുപോകുന്നത് തടയാൻ സുപ്രീംകോടതിയെ സമീപിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് ഫെബ്രുവരി 29ന് താൻ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരമൊരു ശിപാർശയെക്കുറിച്ച് എസ്.ബി.െഎ ചെയർപേഴ്സണും സർക്കാറിലെ ഉന്നതർക്കും അറിവുണ്ടായിരുന്നു.
എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. താൻ മുന്നറിയിപ്പു നൽകിയതിനു പിറ്റേന്ന് നാലു മുതിർന്ന എസ്.ബി.െഎ ഉദ്യോഗസ്ഥർ തന്നെ വന്നു കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. തെൻറ ഉപദേശം കിട്ടിക്കഴിഞ്ഞ് എന്തോ ചിലതു നടന്നുവെന്നതിൽ സംശയമില്ലെന്നും ചാനൽ അഭിമുഖത്തിൽ ദുഷ്യന്ത് ദവെ പറഞ്ഞു.
കൃത്യമായ നടപടി ഉണ്ടായില്ലെന്ന കാഴ്ചപ്പാട് മുൻ അറ്റോണി ജനറൽ മുകുൾ േരാഹതഗിയും പ്രകടിപ്പിച്ചു. മല്യയുടെ പാസ്േപാർട്ട് കണ്ടുകെട്ടാൻ എസ്.ബി.െഎക്ക് സുപ്രീംകോടതിയെ സമീപിക്കാമായിരുന്നു. അതല്ലെങ്കിൽ വിദേശയാത്ര വിലക്കുന്ന ഉത്തരവ് സമ്പാദിക്കാമായിരുന്നു. പക്ഷേ, ബാങ്ക് നടപടി ഒത്തിരി വൈകി. മല്യ അനായാസം ലണ്ടനിലേക്ക് പോവുകയും ചെയ്തു. മല്യക്കെതിരെ പരാതിപ്പെടാൻ ബാങ്ക് കാലതാമസം വരുത്തിയെന്ന് സി.ബി.െഎ മുൻമേധാവി അനിൽ സിൻഹയും കുറ്റപ്പെടുത്തി. പലവട്ടം ആവശ്യപ്പെട്ടിട്ടും പരാതി നൽകിയില്ല. പരാതി രജിസ്റ്റർ ചെയ്യാതെ സി.ബി.െഎക്ക് മുന്നോട്ടുനീങ്ങാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ലണ്ടനിലേക്ക് പോകുന്ന കാര്യം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ അറിയിച്ചിരുന്നുവെന്ന മല്യയുടെ വെളിപ്പെടുത്തൽ സർക്കാറിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് ഇൗ പരാമർശങ്ങൾ. മല്യക്കെതിരായ ലുക്ക്ഒൗട്ട് നോട്ടീസിെൻറ ഗൗരവം ചോർത്തിക്കളഞ്ഞ സി.ബി.െഎ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.
വായ്പ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യ രാജ്യം വിടാൻ ഇടയാക്കിയ സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് എസ്.ബി.െഎ. വായ്പ തിരിച്ചടവിന് കിങ്ഫിഷർ എയർലൈൻസിനെതിരെ കർശന നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.