കശ്മീരിൽ നാലു നേതാക്കളെ കൂടി മോചിപ്പിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെ ജയിലിലടയ്ക്കപ്പെട്ട കശ്മീരി നേതാക്കളിൽ നാലു പേരെ ഞായറാഴ്ച മോചിപ്പിച്ചു. അതേസ മയം, മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള പ്രമുഖ നേതാക്കൾ ഭൂരിഭാഗവും കരുതൽതടങ്കലിെ ൻറ പേരിൽ ഇപ്പോഴും തടവറയിലാണ്.
താൽക്കാലിക തടവറയാക്കി മാറ്റിയ എം.എൽ.എ ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന മൂന്നു നാഷനൽ കോൺഫറൻസ് നേതാക്കളെയും ഒരു പി.ഡി.പി നേതാവിനെയുമാണ് വിട്ടത്.
മോചിപ്പിച്ചുവെങ്കിലും ഇവരോട് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
അബ്ദുൽ മജീദ് ഭട്ട് ലാർനി, ഗുലാംനബി ഭട്ട്, ഡോ. മുഹമ്മദ് ഷാഫി (മൂവരും നാഷനൽ കോൺഫറൻസ്), പി.ഡി.പിയുടെ മുഹമ്മദ് യൂസുഫ് ഭട്ട് എന്നിവരെയാണ് ജയിൽമോചിതരാക്കിയത്.
370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ്, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി, മുതിർന്ന നേതാവ് സജ്ജാദ് ഗനി ലോൺ തുടങ്ങി ഒട്ടുമിക്ക കശ്മീരി നേതാക്കളെയും ജയിലിലടച്ചത്.
ഇവരുടെ തടവ് നീളുന്നതിനെതിരെ ദേശീയ-അന്തർദേശീയ തലത്തിലടക്കം ഒട്ടേറെ എതിർപ്പുകളുണ്ടായിട്ടും സർക്കാർ ചെവിക്കൊണ്ടിട്ടില്ല.
കടുത്ത വ്യവസ്ഥകളുള്ള പൊതുസുരക്ഷ നിയമത്തിലെ വകുപ്പുകൾ ചേർത്താണ് 82കാരനായ ഫാറൂഖ് അബ്ദുല്ലയെ തടവിലിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.