209 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കി: നാല് ബാങ്ക് ഉദ്യോഗസ്ഥരുൾപ്പെടെ 10 പേർക്കെതിരെ കേസ്
text_fieldsജയ്പൂർ: ബാങ്കിന് 209 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതിന് സിൻഡിക്കേറ്റ് ബാങ്കിലെ നാല് ഉദ്യോഗസ്ഥരുൾപ്പെടെ 10 പേർക്കെതിരെ സി.ബി.െഎ കേസെടുത്തു. ബാങ്കിെൻറ ജയ്പൂർ, ഉദയ്പൂർ ബ്രാഞ്ചുകളിലെ രണ്ട് മുൻ അസിസ്റ്റൻറ് ജനറൽ മാനേജർമാരും രണ്ട് മുൻ ചീഫ് മാനേജർമാരുമുൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. കൃത്രിമരേഖകൾ കാണിച്ച് ബാങ്കിൽനിന്ന് ഭവനവായ്പയുൾപ്പെടെ തട്ടിയെന്നതാണ് കേസ്. ബാങ്കിെൻറ ഇൗ രണ്ട് ശാഖകളും വിതരണം ചെയ്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വഴിമാറ്റുകയും െചയ്തു. മുൻ അസിസ്റ്റൻറ് ജനറൽ മാനേജർമാരായ എ.െഎ. തിവാരി, ആദർശ് മാൻചന്ദ, ചീഫ് മാനേജർമാരായിരുന്ന സന്തോഷ് ഗുപ്ത, ദേശ്രാജ് മീണ എന്നിവർക്ക് പുറമെ ചാർേട്ടഡ് അക്കൗണ്ടൻറ് ഭരത് ബോംബ്, ഭാര്യ സഹോദരനും കെട്ടിട നിർമാതാവുമായ പവിത്ര കോത്താരി, കോത്താരിയുടെ ജീവനക്കാരായ പിയൂഷ് ജെയ്ൻ, വിനീത് ജെയ്ൻ, കെട്ടിടനിർമാതാക്കളായ ശങ്കർലാൽ ഖൻദേൽവാൽ, അനൂപ് ഭർതാരിയ എന്നിവർക്കുമെതിരെയുമാണ് കേസ്. കുറ്റകൃത്യത്തിെൻറ ബുദ്ധിേകന്ദ്രമായി കരുതുന്ന ഭരത് ബോംബ് വേറൊരു കേസിലും സി.ബി.െഎ അന്വേഷണം നേരിടുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.