ആമസോണിന്‍റെ 1.64കോടി രൂപയുടെ ചരക്കുമായി കടന്നു; ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsകോലാർ: കർണാടകയിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്‍റെ 1.64കോടി രൂപയുടെ ചരക്കുമായി കടന്ന ട്രക്ക് ഡ്രൈവറും മൂന്ന് കൂട്ടാളികളും അറസ്റ്റിൽ. ഞായറാഴ്ചയാണ് പൊലീസ് നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രക്ക് ഡ്രൈവർ ബദ്റുൽ ഹഖ് അഥാവാ വാസി അജയ്, അസം സ്വദേശികളായ അഭിനന്ദ്, അബ്ദുൽ ഹുസൈൻ, ബംഗളൂരു സ്വദേശിയായ പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.
ഹഖ്, അഭിനന്ദ്, അബ്ദുൽ ഹുസൈൻ എന്നിവർ അസമിൽനിന്ന് ജോലി തേടി ബംഗളൂരുവിലെത്തിയവരാണ്. അവരുടെ പശ്ചാത്തല പരിശോധനയൊന്നും നടത്തിയിട്ടില്ല. സാധനങ്ങൾ വീതംവെച്ച് കടത്താനായിരുന്നു മൂവരുടെയും പദ്ധതി. എന്നാൽ, അതിനുമുമ്പ് ഇവർ പിടിക്കപ്പെട്ടു. സാധനങ്ങളെല്ലാം പിടിച്ചെടുത്തെങ്കിലും കൂടുതൽ വിവരങ്ങൾക്കായി അേന്വഷണം തുടരുകയാണ്' -കോലാർ എസ്.പി കിഷോർ ബാബു പറഞ്ഞു. ചില്ലറ, മൊത്തവ്യാപാര വിപണിയിൽ ഇവ വിറ്റ് ഒരു കോടി രൂപയോളം സമ്പാദിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആമസോണിന് േലാജിസ്റ്റിക് പിന്തുണ നൽകുന്ന ബംഗളൂരു സ്ഥാപനത്തിന്റെ ട്രാൻസ്പോർട്ട് മാനേജർ സുധാകറിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒക്ടോബർ 20ന് പുലർച്ചെ 3.15ഓടെ ദേവനഹള്ളിക്ക് സമീപമുള്ള ബുഡിഗെരെ വ്യവസായ പ്രദേശത്തുനിന്ന് ആമസോണിന്‍റെ ഉൽപ്പന്നങ്ങൾ വാസി അജയ് ഒാടിച്ചിരുന്ന് കെ.എ 05 എ.ഡി 0956 രജിസ്ട്രേഷൻ നമ്പറുള്ള ട്രക്കിൽ കയറ്റി. ഏകദേശം 15 കിലോമീറ്റർ അകലെ ഹൊസക്കോട്ടിന് സമീപത്തെ അനുഗൊണ്ടനഹള്ളിയിലെ ആമസോൺ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു ട്രക്ക്.
മൊബൈൽ ഫോൺ, കോസ്മെറ്റിക്സ്, ലാപ്േടാപ്പ് തുടങ്ങി 300ഇനം സാധനങ്ങളുടെ 4027 ഓളം ചരക്കുകൾ ട്രക്കിൽ ഉണ്ടായിരുന്നു. രാവിലെ അഞ്ചുമണിയോടെ ട്രക്ക് തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ജീവനക്കാർ കണ്ടെത്തി. തുടർന്ന് ജി.പി.എസ് ഓഫാക്കുകയും ചെയ്തു. ഏഴു മണിക്കൂറിന് ശേഷം നാഗലപുര ഗേറ്റിൽവെച്ച് വാഹനം ജീവനക്കാർ പിടികൂടി. ചരക്ക് എത്തിക്കേണ്ട സ്ഥലത്തുനിന്ന് 145 കിലോമീറ്റർ അകലെയായിരുന്നു വാഹനം. തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അേന്വഷണത്തിൽ ട്രക്ക് ഡ്രൈവർ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി മറ്റൊരു ട്രക്ക് ഒക്ടോബർ 30ന് വാടകക്ക് എടുത്തതായി കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.