Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്സിജൻ...

ഓക്സിജൻ സിലിണ്ടറൊന്നിന് നൽകേണ്ടത്​​ 90,000 രൂപ; കരിഞ്ചന്ത പൊളിച്ച്​ നാലുപേരെ അറസ്റ്റ്​ ചെയ്​ത്​ ഹരിയാന പൊലീസ്​

text_fields
bookmark_border
ഓക്സിജൻ സിലിണ്ടറൊന്നിന് നൽകേണ്ടത്​​ 90,000 രൂപ; കരിഞ്ചന്ത പൊളിച്ച്​ നാലുപേരെ അറസ്റ്റ്​ ചെയ്​ത്​ ഹരിയാന പൊലീസ്​
cancel

ഗുരുഗ്രാം: രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗവും ഒാക്​സിജൻ ക്ഷാമവും നാശം വിതക്കവേ, ഓക്സിജൻ സിലിണ്ടർ ഭീമൻ വിലയീടാക്കി വിൽക്കാൻ ശ്രമിച്ച​ നാല്​ പേരെ ഹരിയാന പൊലീസും മുഖ്യമന്ത്രിയുടെ ഫ്ലൈയിങ്​ സ്​ക്വാഡും ചേർന്ന്​ അറസ്റ്റ്​ ചെയ്​തു​. 12,000 രൂപ വിലവരുന്ന സിലിണ്ടറുകൾ 90,000 രൂപ ഇൗടാക്കിയാണ്​​ വിൽക്കാൻ ശ്രമിച്ചതെന്ന്​​ പൊലീസ്​ പറയുന്നു. മറ്റൊരു കേസിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത നിരക്കിൽ വിറ്റതിന് സോണിപത്​ പൊലീസ് ഒരു കമ്പനിയുടെ മാനേജരെ അറസ്റ്റ് ചെയ്തു.

ഓക്സിജൻ സിലിണ്ടറുകൾ കൂടുതൽ വിലയീടാക്കി വിൽക്കുന്നതായുള്ള സൂചന ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് അവരെ പിടികൂടുന്നതിനായി ​ ഒരു സംഘത്തെ രൂപീകരിക്കുകയായിരുന്നു. പിന്നാലെ, 48 കിലോ സിലിണ്ടർ വാങ്ങാനെന്ന വ്യാജേന അവരുമായി കരാറുണ്ടാക്കുകയും ചെയ്​തു. 'ഒൻപത് ഓക്സിജൻ സിലിണ്ടറുകളും ഒരു കാറും അവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന്​'​ പൊലീസ്​ അറിയിച്ചു.

കോവിഡ് -19 രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെയും മറ്റ് മരുന്നുകളുടെയും കരിഞ്ചന്ത തടയുന്നതിനായി, ഹരിയാന പൊലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ ലോഞ്ച്​ ചെയ്​തിട്ടുണ്ട്​. അതിലൂടെ ആളുകൾക്ക് ഓക്സിജൻ സിലിണ്ടറുകൾ, റെംഡെസിവിർ കുത്തിവയ്പ്പുകൾ, മറ്റ്​ ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ കരിഞ്ചന്തയുമായ ബന്ധപ്പെട്ട്​ വിവരങ്ങൾ പൊലീസുമായി പങ്കിടാൻ സാധിക്കും.

അതേസമയം, ഹരിയാനയിൽ സജീവമായ കോവിഡ് -19 രോഗികളുടെ എണ്ണം ഞായറാഴ്ച വൈകുന്നേരം 74,248 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,985 പുതിയ കേസുകളും 64 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurgaonoxygen cylinderHaryana Policeblack marketing
News Summary - Four held in Gurgaon for trying to sell oxygen cylinder for huge money
Next Story