ൈനജീരിയയിൽ തടവിലായിരുന്ന നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു
text_fieldsന്യൂഡൽഹി: നൈജീരിയൻ അധികൃതരുടെ കസ്റ്റഡിയിലായിരുന്ന നാല് ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. നാല് പേരിൽ രണ്ടുപേർ നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. നൈജീരിയൻ അധികൃതർ തങ്ങളെ പിടികൂടി മൂന്നുമാസമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് വ്യാസ് യാദവ് സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവരുടെ മോചനത്തിന് വഴിവെച്ചത്.
ക്യാപ്റ്റൻ അതുൽ ശർമ, സുധീർ കുമാർ, ബൽവിന്ദർ ശർമ, വ്യാസ് യാദവ് എന്നിവ രെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടു വരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നൈജീരിയയിലെ ഇന്തയൻ ഹൈകമ്മീഷണർ ബി.എൻ റെഡ്ഢിയുടെ പരിശ്രമത്തെ താൻ അഭിനന്ദിക്കുന്നു. നൈജീരിയൻ അധികൃതരുടെ സഹായത്തിനും നന്ദി അറിയിക്കുന്നുവെന്ന് സുഷമ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.