ചരിത്രം തിരുത്തി ബംഗാളിൽ ദുർഗാപൂജക്ക് പൂജാരിണിമാരുടെ കാർമികത്വം
text_fieldsകൊൽക്കത്ത: നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന പുരുഷ പൂജാരികളെന്ന സങ്കൽപ്പം തിരുത്തിക്കുറിച്ച് ദുർഗ പൂജക്ക് കാർമികത്വം വഹിക്കാനൊരുങ്ങി കൊൽക്കത്തയിലെ നാല് സ്ത്രീകൾ. നന്ദിമി, രുമ, സീമന്തി, പൗലോമി എന്നിവരാണ് ദുർഗ പൂജയിൽ മുഖ്യകാർമികത്വം വഹിക്കുക.
പത്തുവർഷമായി 'ശുഭമസ്തു'വെന്ന കൂട്ടായ്മ രൂപീകരിച്ച് ചെറിയ പൂജകളും മതാചാര ചടങ്ങുകളും നടത്തിവരികയായിരുന്നു നാലുേപരും. ആദ്യമായാണ് ദുർഗ പൂജക്ക് ഇവർ കാർമികത്വം വഹിക്കുക.
കൊൽക്കത്തയിലെ 66 പാല്ലി ദുർഗ പൂജ കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് ഇവരായിരിക്കും.
'സ്റ്റീരിയോടൈപ്പുകൾ തകർക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഒരിക്കലും കരുതുന്നില്ല. ഇത് തുടങ്ങുേമ്പാഴും ഞങ്ങളുടെ മനസിലും ഒന്നുമുണ്ടായിരുന്നില്ല. റുമയും ഞാനും കോളജിലെ സംസ്കൃത അധ്യാപകരാണ്. അതിനാൽതന്നെ പുതു തലമുറക്ക് ഇത്തരം ആചാരങ്ങളിൽ താൽപര്യമുണ്ടെന്ന് ഞങ്ങൾ മനസിലാക്കി. അത് കൃത്യമായി ചെയ്യുന്നു'- സംഘാഗങ്ങളിലൊരാളായ നന്ദിനി പറയുന്നു. നന്ദിനിയുടെ മകളുടെ വിവാഹമായിരുന്നു ഇവരുടെ കാർമികത്വത്തിൽ നടന്ന ആദ്യ ചടങ്ങ്.
ചെറുപ്പം മുതൽ ശാന്തിനികേതനിൽ വളർന്നുവന്ന ഗായികയും സാമൂഹിക പ്രവർത്തകയുമാണ് സീമന്തി. അധ്യാപികയും ഗായികയുമാണ് പൗലോമി. കൂടാതെ സോഷ്യോളജിയിൽ മാസ്റ്റേർസും ചെയ്യുന്നു.
ദുർഗ പൂജ ചടങ്ങുകൾക്ക് സ്ത്രീകൾ ഇതുവരെ കാർമികത്വം വഹിച്ചിട്ടില്ല. സരസ്വതി പൂജ പോലുള്ള ചെറിയ ചടങ്ങുകളും വിവാഹങ്ങളും മാത്രമാണ് ഇവർ നടത്തിവരുന്നത്.
പൂജകളുമായി ബന്ധപ്പെട്ടിറങ്ങുേമ്പാൾ തുടക്കത്തിൽ നേരിട്ടിരുന്ന എതിർപ്പുകളെ ഞങ്ങൾ അഭിനന്ദനമാക്കി മാറ്റുകയായിരുന്നുവെന്നും ഞങ്ങളുടെ കുടുംബം നൽകിയ പിന്തുണയാണ് വിജയത്തിന് പിന്നിലെന്നും കൂട്ടത്തിലെ മുതിർന്ന അംഗമായ സീമന്തി പറയുന്നു.
സാധാരണ പുരോഹിത സംഘങ്ങളെപ്പോലെ ഞങ്ങൾക്ക് മുഖ്യപുരോഹിതരില്ലെന്നും പഴയ ആചാരങ്ങൾ നിലനിർത്തി ആചാരങ്ങൾ എങ്ങനെ നടത്താമെന്ന് ആളുകളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. കൂടാതെ സ്ത്രീകൾ കടന്നുവരാത്ത മേഖലകളിലേക്ക് മറ്റു സ്ത്രീകൾക്ക് പ്രചോദനമായി ഇറങ്ങിെചല്ലുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.