ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലെപ്പട്ടു
text_fieldsറായ്പുര്‍: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ബസ്തർ വനമേഖലയിൽ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുപയോഗിച്ചിരുന്ന ആയുധങ്ങൾ സി.ആർ.പി.എഫ് പിടിച്ചെടുത്തു.
ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലെപ്പട്ടുനിലാേകാട് വനമേഖലയിൽ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും സി.ആര്‍.പി.എഫ് കോബ്ര ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മാവോവാദികൾ തമ്പടിച്ച പ്രദേശം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ ജഗര്‍ഗുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുലംഫര്‍ കാടിനടുത്താണ് ഏറ്റുമുട്ടൽ നടന്നത്. രക്ഷ സേനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവെപ്പ് നീണ്ടുനിന്നതായി ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും തോക്കുകളും സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ളവയും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.