Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒഡിഷയിൽ നാലു മ​ാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു
cancel
camera_alt

representative image

Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ നാലു...

ഒഡിഷയിൽ നാലു മ​ാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു

text_fields
bookmark_border

ഭുവനേശ്വർ: ഒഡിഷയിൽ നാലു ​മാവോയിസ്​റ്റുകളെ സ്​പെഷൽ ഓപ്പറേഷൻ ​​ഗ്രൂപ്പ്​ കൊലപ്പെടുത്തി. ബന്ദരംഗി സിർക്കി വനമേഖലയിലാണ്​ സംഭവം. ഒരു എസ്​.ഒ.ജി ജവാന്​ പരിക്കേറ്റതായും കാലഹന്ദി എസ്​.പി ബട്ടുല ഗംഗാധർ അറിയിച്ചു.

മാവോയിസ്​റ്റ്​ പ്രവർത്തനം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്​ ചൊവ്വാഴ്​ച എസ്​.ഒ.ജിയും ജില്ല വോളണ്ടറി ഫോഴ്​സും ഇവർക്കായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

ബുധനാഴ്​ച രാവിലെ 11 മണിയോടെ മ​ാവോയിസ്​റ്റുകളും സുരക്ഷ സേനയും തമ്മിൽ വെടിവെപ്പുണ്ടായി. അരമണിക്കൂർ നീണ്ട വെടിവെപ്പിൽ നാലു മാവോയിസ്​റ്റുകൾ കൊല്ലപ്പെടുകയായിരുന്നുവെന്ന്​ ഒഡിഷ പൊലീസ്​ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പരിക്കേറ്റ ജവാനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishaMaoistsMaoists death
Next Story