Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ കുട്ടികൾ അടക്കം...

രണ്ട്​ കുട്ടികൾ അടക്കം കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി; സംഭവം ഹൈദരാബാദിൽ

text_fields
bookmark_border
രണ്ട്​ കുട്ടികൾ അടക്കം കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി; സംഭവം ഹൈദരാബാദിൽ
cancel

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ കുഷൈഗുഡ പ്രദേശത്തുള്ള അപ്പാർട്ട്‌മെന്റിൽ കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. സതീഷ്, ഭാര്യ വേദ, മക്കളായ നിഷികേത് (9), നിഹാൽ (5) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

"കാണ്ടിഗുഡ പ്രദേശത്ത് ഒരു അച്ഛനും അമ്മയും അവരുടെ രണ്ട് കുട്ടികളും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ രണ്ട് കുട്ടികൾക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ചികിത്സ നൽകിയെങ്കിലും കുട്ടികൾ സുഖം പ്രാപിച്ചിട്ടില്ല. മാതാപിതാക്കൾ വിഷാദത്തിലേക്ക് വഴുതിവീണു. അവർ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി അവർ മരിച്ചതായി സംശയിക്കുന്നു, എന്നാൽ ഇന്ന് ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്’’ -കുഷൈഗുഡ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ്​ പി. വെങ്കിടേശ്വര പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadFour Members Of A Family Die
News Summary - Four Members Of A Family Die In Hyderabad
Next Story