യുവതിയെ കൂട്ടമാനഭംഗം ചെയ്ത് കൊന്ന സംഭവം: നാല് പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 25 വയസ്സുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ നാല് പേ ർ അറസ്റ്റിൽ. സൗരഭ്(19), ദിനേശ്(25), റഹിം(25), ചന്ദർകേശ്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും ഡൽഹിയിലെ സംഘം വിഹാർ മേഖലയിലെ താമസക്കാരാണ്. യുവതിയെ കൊല ചെയ്ത് ചാക്കിൽ കെട്ടി സരിത വിഹാർ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന് നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിലെ മുഖ്യപ്രതി ധിരേന്ദർ എന്നയാൾക്കായി പൊ ലീസ് തെരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾെക്കതിരെ കൊലക്കുറ്റം, കൂട്ട മാനഭംഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മൊബൈൽ ഫോണും തെൻറ മരണത്തിന് മൂന്ന് പേർ ഉത്തരവാദികളാണെന്ന് വ്യക്തമാക്കിയുള്ള ഒരു കത്തും മൃതദേഹത്തിനടുത്ത് കിട്ടിയിരുന്നതായും എന്നാൽ ഇൗ കത്ത് പ്രതികളായ ദിനേശും ധിരേന്ദറും ചേർന്ന് ചമച്ചെടുത്തതാണെന്നും പൊലീസ് പറഞ്ഞു.
കത്തിൽ പറഞ്ഞ മൂന്ന് പേരോടുള്ള വ്യക്തി വൈരാഗ്യം മൂലം അവരിൽ കുറ്റം ചാരുകയായിരുന്നു പ്രതികളുടെ ശ്രമം. ദിനേശിെൻറ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട യുവതി. ഒരു ജോലിയുമായി ബന്ധപ്പെെട്ടന്ന വ്യാജേന യുവതിയെ വിളിച്ചു വരുത്തുകയും അവരെക്കൊണ്ട് നിർബന്ധിച്ച് കത്തെഴുതിച്ച് കൊല ചെയ്യുകയായിരുന്നു.
ദിനേശും ധിരേന്ദറും തിഹാർ ജയിലിൽ ഒരുമിച്ചുണ്ടായിരുന്നു. അന്ന് ജയിലിൽ ഉണ്ടായിരുന്ന ബണ്ടി എന്നയാളുമായി ഇവർക്ക് ശത്രുതയുണ്ടായിരുന്നു. പിന്നീട് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ബണ്ടിയുടെ സഹോദരൻ ആരുഷിനെ കേസിൽ കുടുക്കാനും അയാളുടെ ഭൂമി ൈകക്കലാക്കാനും ഇവർ പദ്ധതിയിട്ടു. യുവതിയെ കൊല ചെയ്ത ശേഷം കുറ്റം ആരുഷിലേക്ക് എത്താനായും ഇയാൾ േകസിൽ അകപ്പെടാനും വേണ്ടി യുവതിയുടെ ഫോണിൽ നിന്ന് ഇവർ ആരുഷിെൻറ ഫോണിലേക്ക് വിളിച്ച് കുറേ നേരം സംസാരിച്ചുവെന്നും ഡി.സി.പി ചിൻമോയ് ബിസ്വാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.