ബിഹാറിൽ ഉഷ്ണതരംഗം രൂക്ഷം; നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചു
text_fieldsപട്ന: ഉഷ്ണതരംഗം രൂക്ഷമായ ബിഹാറിലെ ആരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചതായി ഭോജ്പുർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ശനിയാഴ്ചയാണ് ആരയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 19 ആയി. നിലവിൽ സംസ്ഥാനത്തെ ശരാശരി താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
പലയിടത്തും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. സൂര്യാതപമേറ്റ നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഔറംഗബാദ്, ഭോജ്പുർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടായത്. ബക്സർ, ആൽവാർ, നളന്ദ എന്നിവിടങ്ങളിലും കൊടും ചൂട് തുടരുകയാണ്. ഉത്തരേന്ത്യയിലാകെ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.