നാല് റഫാൽ വിമാനം കൂടി ജൂലൈയിൽ കൈമാറും
text_fieldsന്യൂഡൽഹി: നാല് റഫാൽ യുദ്ധ വിമാനം കൂടി ജൂലൈ അവസാനത്തോടെ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഇരട്ട സീറ്റുള്ള മൂന്ന് ട്രെയിനർ വിമാനങ്ങളും ഒറ്റ സീറ്റുള്ള ഫൈറ്റർ വിമാനവുമാണ് അംബാല വ്യോമ കേന്ദ്രത്തിൽ വെച്ച് കൈമാറുക.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിമാനം കൈമാറുന്നത് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. മെയ് അവസാനം വിമാനം കൈമാറാനായിരുന്നു മുൻ ധാരണ.
ഏഴ് ഇന്ത്യൻ പൈലറ്റുമാർ അടങ്ങുന്ന ആദ്യ സംഘത്തിന്‍റെ റഫാൽ പരിശീലനം ഫ്രഞ്ച് വ്യോമ കേന്ദ്രത്തിൽ പൂർത്തിയായി. കോവിഡ് ലോക് ഡൗൺ പിൻവലിക്കുന്നതിന് പിന്നാലെ രണ്ടാമത്തെ സംഘം പരിശീലനത്തിനായി പുറപ്പെടും.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയുമായി കരാറായത്. 58,000 കോടി രൂപയുടെതാണ് കരാര്‍.
അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. കരാർ പ്രകാരമുള്ള ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 2019 ഒക്ടോബറിൽ ഫ്രാൻസിലെത്തിയിരുന്നു.
ദൃശ്യപരിധിക്കപ്പുറം ശേഷിയുള്ള മിറ്റിയോര്‍ മിസൈല്‍, ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഇസ്രായേല്‍ നിര്‍മിത ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വ്യോമസേന നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യക്കു വേണ്ടി 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിക്കുന്നത്. അത്യാധുനിക ഒറ്റ/ഇരട്ട എൻജിന്‍ വിവിധോദ്ദേശ പോര്‍ വിമാനം ഫ്രഞ്ച് കമ്പനി ദസോയാണ് നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.