മംഗളൂരു-കോയമ്പത്തൂർ പ്രതിവാര ട്രെയിനിന്റെ നാല് സർവിസ് റദ്ദാക്കി
text_fieldsമംഗളൂരു: വേനലവധിക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന്റെ നാല് സർവിസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
06041 നമ്പർ മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷലിന്റെ ജൂൺ എട്ട്, 15, 22, 29 തീയതികളിലെയും ട്രെയിൻ നമ്പർ 06042 കോയമ്പത്തൂർ ജങ്ഷൻ-മംഗളൂരു സെൻട്രൽ ട്രെയിനിന്റെ ജൂൺ എട്ട്, 15, 22, 29 തീയതികളിലെയും സർവിസാണ് റദ്ദാക്കിയത്. മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ ട്രെയിൻ മംഗളൂരു സെൻട്രലിൽ നിന്ന് മേയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 (ശനിയാഴ്ച) തീയതികളിൽ രാവിലെ 09.30ന് പുറപ്പെട്ട് അതേദിവസം വൈകീട്ട് 6.15ന് കോയമ്പത്തൂർ ജങ്ഷനിലും തിരികെ മേയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ (ശനിയാഴ്ച) കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് 10.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.55ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരുമെന്നുമാണ് അറിയിച്ചിരുന്നത്. ഏഴ് സർവിസുകളിൽ അവസാനത്തെ നാല് സർവിസുകളാണ് റദ്ദാക്കിയത്.പ്രത്യേക ട്രെയിൻ റദ്ദാക്കിയതിന്റെ കാരണം റെയിൽവേ അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.
പ്രവർത്തനപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്ന് മാത്രമാണ് അറിയിപ്പ്. കൊച്ചുവേളി-ഹസ്രത് നിസാമുദ്ദീൻ (ട്രെയിൻ നമ്പർ 06071) പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിനിന്റെ ജൂൺ ഏഴ്, 14, 21, 28 തീയതികളിലെയും ഹസ്രത് നിസാമുദ്ദീൻ-കൊച്ചുവേളി (ട്രെയിൻ നമ്പർ 06072) പ്രതിവാര സ്പെഷൽ ട്രെയിനിന്റെ ജൂൺ 10, 17, 24, ജൂലൈ ഒന്ന് തീയതികളിലെയും സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.