Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2023 7:02 PM IST Updated On
date_range 30 Sept 2023 7:02 PM ISTമഹാരാഷ്ട്രയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; അഞ്ച് ട്രെയിനുകളുടെ യാത്ര വൈകി
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ബ്രേക്ക് വാൻ അടക്കം നാല് വാഗണുകളാണ് പാളം തെറ്റിയത്. പനവേൽ-കാലംബോലി സെക്ഷനിലായിരുന്നു അപകടം.
വസായിൽ നിന്ന് പനവേലിലേക്ക് പോവുകയായിരുന്നു ചരക്ക് ട്രെയിൻ. അപകടത്തെ തുടർന്ന് പനവേൽ-കാലംബോലി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
പാളം തെറ്റിയതിനെ തുടർന്ന് ഗോരഖ്പൂർ-പനവേൽ എക്സ്പ്രസ്, ലോക്മാന്യ തിലക്-മംഗളൂരു എക്സ്പ്രസ്, മുംബൈ സെൻട്രൽ-സാവന്ത് വാഡി എക്സ്പ്രസ്, കൊച്ചുവേളി-ഇൻഡോർ എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ യാത്ര വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story