ആശുപത്രിയിൽ ആംബുലൻസ് ഇല്ല; മൃതദേഹം അഞ്ചു കിലോമീറ്റർ കട്ടിലിൽ ചുമന്ന് സ്ത്രീകൾ
text_fieldsഭോപാൽ: ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ ബന്ധുവിന്‍റെ മൃതദേഹം കട്ടിലിൽ ചുമന്ന് നാല് സ്ത്രീകൾ. മധ്യപ്രദേശിലെ റായ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. മൃതദേഹം കട്ടിലിൽ ചുമന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മഹുവ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.
ഇവിടെ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യ നില വഷളാകുകയും ചികിത്സക്കിടെ മരിക്കുകയായിരുന്നു. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാൻ ആശുപത്രി അധികൃതർ ആംബുലൻസ് ഒരുക്കി നൽകിയില്ല.
എന്നാൽ, ജീവനക്കാർ ഓട്ടോയോ മറ്റു വാഹനമോ ഏർപ്പാടാക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകൾ മൃതദേഹം തിടുക്കത്തിൽ കട്ടിലിൽ കയറ്റി കൊണ്ടു പോകുകയായിരുന്നെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബി.എൽ മിശ്ര പറഞ്ഞു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രോഗികളെ കൊണ്ടുപോകാൻ വാഹനമില്ലാത്തതിനാൽ ഇതിന് മുമ്പും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.