നാലുവർഷത്തെ വൈദ്യുതിനിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുവർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കുന്നതിന് വൈദ്യുതി െറഗുലേറ്ററി കമീഷൻ നടപടി തുടങ്ങി. വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ധന ഉള്‍പ്പെടുത്തിയാകും താരിഫ് നിർദേശം. ഒന്നരവര്‍ഷത്തിനുശേഷം ആവശ്യമെങ്കില്‍ നിരക്ക് പുനരവലോകനം ചെയ്യുമെന്ന് കമീഷന് അധ്യക്ഷന്‍ പ്രേമന് ദിനരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍വരും.
2018 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള വൈദ്യുതി നിരക്ക് ഒന്നിച്ച് നിശ്ചയിക്കാനാണ് തീരുമാനം. ഇതിനായി നാലുവര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന ചെലവും നിലവിെല താരിഫ് വരുമാനവും സംബന്ധിച്ച നിർദേശങ്ങള്‍ ഫെബ്രുവരി 28നകം സമര്‍പ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് അടക്കമുള്ള ലൈസന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി നിരക്ക് വർധന ചട്ടങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്ന് നാലുവർഷത്തേക്ക് വർധിപ്പിച്ചും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയുമുള്ള ചട്ടങ്ങളുടെ വിശദാംശങ്ങള്‍ കമീഷന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരക്ക് ഒന്നിച്ച് നിശ്ചയിക്കുന്നത് ഉപഭോക്താക്കൾക്ക് വർധനയുടെ ‘ഷോക്ക്’ ഒഴിവാക്കാൻ സഹായിക്കുമെന്നും പറഞ്ഞു.
വ്യവസായ -വാണിജ്യ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാനും നഷ്ടം ഒഴിവാക്കാനും കഴിയും. ഒരുവര്‍ഷത്തിനുശേഷം താരിഫ് പുനരവലോകനം ചെയ്യുമ്പോള്‍ വൈദ്യുതി ബോര്‍ഡിെൻറ അധികരിച്ച ചെലവുകളും വിലയിരുത്തും. ഇതിനായി വരവുചെലവുകണക്കുകളില്‍ മാറ്റം വരുത്തി നൽകാന് 2019 നവംബര്‍ വരെ വൈദ്യുതി ബോര്‍ഡിനും മറ്റ് ലൈസന്‍സികള്‍ക്കും സമയം അനുവദിക്കും. നിയന്ത്രിത ചെലവുകളായ ജീവനക്കാരുടെ ശമ്പളം, പ്രവര്‍ത്തനചെലവുകള്‍ തുടങ്ങിയവയില്‍ കമീഷന് നിശ്ചയിക്കുന്ന മാനദണ്ഡത്തെക്കാള്‍ കൂടിയ തുക ഈ ഘട്ടത്തില്‍ ബോര്‍ഡിന് സമര്‍പ്പിക്കാനാകില്ല. വൈദ്യുതി വാങ്ങല്‍, നികുതി, പണപ്പെരുപ്പം തുടങ്ങിയ അനിയന്ത്രിത ചെലവുകളിെല വര്‍ധന മാത്രമേ കമീഷന് പരിഗണിക്കുകയുള്ളൂ.
പൊതുജനാഭിപ്രായം കൂടി സ്വീകരിച്ചശേഷമാകും പുതിയ നിരക്ക് നിശ്ചയിക്കുക. ജനുവരി മൂന്നിന് എറണാകുളം ടൗണ്‍ഹാളിലും 10ന് തിരുവനന്തപുരത്ത് കമീഷന് ആസ്ഥാനത്തും ഇതിനായി തെളിവെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.