പാക് ക്രിക്കറ്റ് വിജയം ആഘോഷിച്ചതിന് നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsബദായൂൻ: ട്വൻറി-20 ക്രിക്കറ്റ് മാച്ചിൽ ഇന്ത്യക്കെതിരായി പാകിസ്താെൻറ വിജയം ആഘോഷിച്ചതിന് മൂന്ന് കശ്മീർ വിദ്യാർഥികളടക്കം രണ്ടിടങ്ങളിലായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിൽ വെച്ചാണ് മൂന്ന് കശ്മീർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. യു.പിയിലെ ബദായൂൻ, ഫൈസ ഗഞ്ച് ബഹ്ത പ്രദേശത്ത് താമസിക്കുന്ന നിയാസ് എന്ന യുവാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
സമാന സംഭവങ്ങളിൽ ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി ഒമ്പത് പേർ മുമ്പ് അറസ്റ്റിലായിരുന്നു. ഇന്ത്യക്കെതിരെ പാകിസ്താൻ വിജയിച്ചതിനെ തുടർന്ന് 'ഐ ലവ് യു പാകിസ്താൻ, െഎ മിസ് യു പാകിസ്താൻ' എന്ന് പാക് പതാകക്കൊപ്പം നിയാസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പങ്കുവെക്കപ്പെട്ടു. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകൻ പുനീത് ശാക്യയുടെ പരാതിെയ തുടർന്നാണ് നിയാസിനെ അറസ്റ്റ് ചെയ്തത്. ആഗ്രയിലെ രാജാ ബൽവന്ദ് സിങ് കോളജിലെ എൻജിനീയറിങ് വിദ്യാർഥികളായ അർഷിദ് യൂസുഫ്, ഇനായത്ത് അൽതാഫ് ൈശഖ്, ഷൗക്കത്ത് അഹ്മാദ് ഗനി എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാർഥികളെ കോളജ് സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥികൾ സൈബർ തീവ്രവാദത്തിെൻറ വക്താക്കളാണെന്നും മതങ്ങൾക്കിടയിൽ സ്പർധ വളർത്തിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിദ്യാർഥികളെ അറസ്റ്റ് ചെയ്ത വിവരം യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പാക് വിജയം ആഘാഷിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും യോഗി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.