പതിനാലുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ പരിചരണം നൽകിയില്ലെന്ന് ആരോപണം
text_fieldsലഖ്നോ: ബന്ധു ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കി പതിനാലുകാരി സർക്കാർ ആശുപത്രി പരിസരത്ത് വെച്ച് കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ മീരത്തിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ സുഭാഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എട്ട് മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് കുടുംബം സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബന്ധുവിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ കുട്ടിക്ക് വേണ്ട പരിചരണം ആശുപത്രി അധികൃതർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികൃതർ അഡ്മിറ്റ് ആക്കിയിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.