ഫാ. സ്റ്റാൻ സ്വാമിയുടെ മരണം; മൗനം വെടിഞ്ഞ് കേന്ദ്രം
text_fieldsന്യൂഡൽഹി: ഫാ.സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മറുപടിയുമായി കേന്ദ്രം. ഫാ. സ്റ്റാൻ സ്വാമിക്കെതിരെയുണ്ടായ നടപടികള്‍ നിയമലംഘനങ്ങള്ക്കെതിരെയാണെന്നും നിയമാനുസൃത അവകാശങ്ങള്ക്കെതിരെയല്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. വിഷയത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതുകൊണ്ടാണ് കോടതി അദ്ദേഹത്തിന് ജാമ്യം നിരസിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകിയിട്ടുണ്ട്.
നിയമലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഇന്ത്യൻ ഭരണകൂടം, അവകാശങ്ങള്‍ ഹനിക്കാറില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ കമീഷനുകളുണ്ട്. എല്ലാ പൗരന്മാര്ക്കും മനുഷ്യാവകാശം ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വിശദീകരിച്ചു.
നിയമത്തിെൻറ പിന്‍ബലമില്ലാതെ തടവിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ (യു.എന്‍.എച്ച്.എസ്.ആര്) ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂനിയൻ മനുഷ്യാവകാശ കമ്മിറ്റി പ്രത്യേക പ്രതിനിധി ഈമൻ ഗിൽമോറും ഇത്തരം നടപടികളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.