ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിക്ക് സമീപം പാറിപ്പറന്ന് നോട്ടു കഷ്ണങ്ങൾ
text_fieldsജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിക്ക് സമീപത്തുനിന്ന് ഞായറാഴ്ച ലഭിച്ച കത്തിക്കരിഞ്ഞ അഞ്ഞൂറ് രൂപ നോട്ടുകളുടെ അവശിഷ്ടങ്ങൾ
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിക്ക് സമീപം കത്തിക്കരിഞ്ഞ അഞ്ഞൂറ് രൂപ നോട്ടുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്. മാലിന്യം ശേഖരിക്കാനെത്തിയ ശുചീകരണത്തൊഴിലാളികൾ ഇത്തരത്തിൽ നോട്ടുകഷണങ്ങൾ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ ഞായറാഴ്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും പരിസരത്തു നിന്ന് കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചു.
ഇതിനിടെ ജസ്റ്റിസ് വർമയുടെ വസതിയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ കത്തിക്കരിഞ്ഞ നോട്ടുചാക്കുകൾ കണ്ടിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിലപാടെടുത്ത ഡൽഹി അഗ്നിരക്ഷാസേന മേധാവി അതുൽ ഗാർഗ് നിലപാട് തിരുത്തി. നോട്ടുനിറച്ച ചാക്കുകൾ കണ്ടെത്തിയിരുന്നില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഗാർഗ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.