റോഡപകടത്തിൽ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ ഹവറില്‍ ധനരഹിത ചികിത്സയ്ക്ക് പദ്ധതി തയ്യാറാക്കണം - കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡർ ഹവറിൽ ധനരഹിത ചികിത്സയ്ക്ക് പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നിർദേശം. മാർച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
മോട്ടോർ വാഹന നിയമത്തിലെ 162ആം വകുപ്പ് പ്രകാരം ഗോൾഡൻ ഹവറിൽ അപകടത്തിൽപ്പെട്ടവർക്ക് ധനരഹിത ചികിത്സ നൽകുന്ന പദ്ധതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
വലിയ അപകടത്തിൽ പെട്ടതിന് ശേഷമുള്ള, വൈദ്യചികിത്സ ഏറ്റവും ഫലപ്രദമായ ആദ്യത്തെ 60 മിനിറ്റാണ് ഗോൾഡൻ ഹവർ. പരുക്കേറ്റവർക്ക് ഗോൾഡൻ ഹവറിൽ പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പലപ്പോഴും, ഗോൾഡൻ ഹവറിൽ ആവശ്യമായ വൈദ്യചികിത്സ നൽകിയില്ലെങ്കിൽ പരിക്കേറ്റവർക്ക് ജീവൻ വരെ നഷ്ടപ്പെട്ടേക്കാം.
റോഡപകടങ്ങളിൽപ്പെട്ടവർക്കുള്ള ചികിത്സയ്ക്ക് ആവശ്യമായ തുക സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നടത്തിയിരുന്നു. റോഡപകടത്തിൽപ്പെട്ടവരുടെ ഏഴ് ദിവസത്തെ ചികിത്സയ്ക്ക് 1.5 ലക്ഷം രൂപ വരെ സർക്കാർ നൽകും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. ക്യാഷ്‌ലെസ് ട്രീറ്റ്മെൻ്റ് ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രകാരമാണ് പുതിയ നയം അവതരിപ്പിക്കപ്പെട്ടത്. മാർച്ചോടെ പുതിയ നിയമം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.