ഫ്രാൻസിെൻറ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് മാക്രോൺ
text_fieldsന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിെൻറ തന്ത്രപ്രധാന പങ്കാളിയാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡൻറ്. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരത ആ മേഖലയുടെ സുസ്ഥിരതക്ക് അത്യാവശ്യമാണ്. ഇന്തോ െപസഫിക് മേഖലയിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിനായി ഇന്ത്യക്കൊപ്പം നിൽക്കുമെന്നും മാക്രോൺ പറഞ്ഞു.
പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ വഴി ഫ്രാൻസിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുമെന്ന് നരേന്ദ്ര മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരസ്പര സഹകരണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടായത്. ഭൂമി, ജലം, വായു, ബഹിരാകാശം, സഹകരണം എന്നിവയിലെല്ലാമുള്ള ബന്ധം ഇരുരാജ്യങ്ങളെയും ഒരുമിച്ചു നിർത്തുമെന്നും മോദി പറഞ്ഞു. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ പുതിയ കരാറുകളിൽ ഇരുവരും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
നാലു ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാത്രി പത്നി ബ്രിഗിറ്റെ േമരി േക്ലാഡിനൊപ്പം ഡൽഹി പാലം വിമാനത്താവളത്തിലിറങ്ങിയ മാക്രോണിന് ഇന്ന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകിയിരുന്നു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്നാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യക്കും ഫ്രാൻസിനുമിടയിൽ നല്ലൊരു രസതന്ത്രമുണ്ടെന്ന് തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു. രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സ്ഥാപനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർഥികളുമായി മാക്രോൺ ഇന്ന് സംവദിക്കും. ഇരു രാജ്യങ്ങളിലെയും 200ഒാളം പണ്ഡിതർ പെങ്കടുക്കുന്ന വിജ്ഞാന ഉച്ചകോടിയിലും പെങ്കടുക്കും. ഞായറാഴ്ച പത്നിക്കൊപ്പം താജ്മഹൽ സന്ദർശിക്കുന്ന മാക്രോൺ വാരാണസിയും സന്ദർശിക്കും. കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെയും അദ്ദേഹം കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.