ഫ്രാൻസിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു; കടുത്ത ജാഗ്രതയിൽ രാജ്യം
text_fieldsപാരീസ്: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർെപ്പടുത്തി. 50ഓളം രാജ്യങ്ങൾ നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ഫ്രാൻസ് ആരോഗ്യമന്ത്രി ഒലിവിയർ വെരൻ രാജ്യത്ത് കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ് അദ്ദേഹം.
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനാണ് നീക്കം.
റോമിൽ ഒരാൾക്ക് പുതിയ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. ഡെൻമാർക്ക്, നെതർലൻഡ്സ്, ആസ്േട്രലിയ എന്നീ രാജ്യങ്ങളിലായി ഒമ്പതോളം പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത് യു.കെയിലാണ്. ഇവിടെ ഇതുവരെ 68,000 മരണം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.