വിദ്യാർഥി യുവജന കൂട്ടായ്മ ഫ്രേറ്റണിറ്റി മൂവ്മെൻറ് നിലവിൽവന്നു
text_fieldsന്യൂഡൽഹി: ദലിത്, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വിദ്യാർഥി യുവജന കൂട്ടായ്മ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഓഫ് ഇന്ത്യ നിലവിൽവന്നു. ന്യൂഡൽഹി അംബേദ്കർ ഭവനിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിെന്നത്തിയ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സമഗ്രാധിപത്യത്തിനെതിരായ വിദ്യാർഥി യുവജന ഐക്യനിര രൂപപ്പെടുത്തുന്നതിനാവണം ഫ്രറ്റേണിറ്റിയുടെ പരിഗണനയെന്ന് രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് അഭിപ്രായപ്പെട്ടു.
സംഘടനയുടെ പ്രഥമ പ്രസിഡൻറായി അലിഗഢ് മുസ്ലിം സർവകലാശാല ഗവേഷക വിദ്യാർഥി അൻസാർ അബൂബക്കർ തെരഞ്ഞെടുക്കപ്പെട്ടു. മേൽക്കോയ്മ രാഷ്ട്രീയത്തിനെതിരെ അക്കാദമികവും സാമൂഹികവുമായ പ്രതിനിധാനമായിരിക്കും ഫ്രറ്റേണിറ്റി മൂവ്മെൻറ് നിർവഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും സാഹോദര്യവും ഉൾച്ചേർന്ന സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങൾ കാമ്പസുകൾക്കകത്തും പൊതുസമൂഹത്തിലും സംഘടന സംഘടിപ്പിക്കും. ഒരു വർഷത്തിനകം 15 സംസ്ഥാനങ്ങളിൽ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കും. ദേശീയ കൺവെൻഷൻ വിളിച്ച് ദേശീയ നേതൃത്വത്തെ തെരഞ്ഞെടുക്കും. ദേശീയ സെക്രട്ടറിമാരായ സുബ്രണി അറുമുഖം 37 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും കെ. അംബുജാക്ഷൻ ഭാരവാഹികളെയും പ്രഖ്യാപിച്ചു. ഫെഡറൽ കമ്മിറ്റിയംഗം എൻജിനീയർ റാഷിദ് ഹുസൈൻ ഫ്രറ്റേണിറ്റിയുടെ പതാക പ്രകാശനം ചെയ്തു. ഡൽഹി സംസ്ഥാന പ്രസിഡൻറ് സിറാജ് ത്വാലിബ് സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ എക്സിക്യൂട്ടിവ് അംഗം നസ്റീന ഇല്യാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അൻസാർ അബൂബക്കർ (പ്രസി.), ഷാരിഖ് അൻസാർ (റാഞ്ചി-ജന.സെക്ര.), ജിനമിത്ര (കോട്ടയം), റോഹിന ഖാത്തൂൻ (െകാൽക്കത്ത)-വൈസ് പ്രസിഡൻറുമാർ, പ്രഫ. ആഖിബ് (മുംബൈ), വസീം ആർ.എസ് (ജെ.എൻ.യു), ബാസിമ (ചെന്നൈ), മസീഹുസമാൻ (ലഖ്നോ)-സെക്രട്ടറിമാർ, എസ്. ഇർഷാദ് (കൊല്ലം), മുണ്ടുറാം ഹൽദാർ (മാൽഡ)-സെക്രേട്ടറിയറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.