മൈക്രോസോഫ്റ്റിെൻറ പേരിൽ തട്ടിപ്പ് നടത്തിയ ഡൽഹിയിൽ ഒമ്പതു പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പ്രമുഖ സോഫ്റ്റ്വെയർ നിർമാതാക്കളായ മൈക്രോസോഫ്റ്റിെൻറ സാങ്കേതിക സഹായികളെന്ന വ്യാജേന വിദേശികളായ കമ്പ്യൂട്ടർ ഉപഭോക്താക്കളെ കബളിപ്പിച്ച സംഘം പിടിയിൽ. കാൾസെൻററിെൻറ മറവിൽ തട്ടിപ്പ് നടത്തിയ ഡൽഹി സ്വദേശികളായ ഭുവനേഷ് സെഗാൾ, ഹർപ്രീത് സിങ്, പുഷ്പേന്ദ്ര സിങ് യാദവ്, സൗരഭ് മാത്തൂർ, ഉബൈദുള്ള , സുരേന്ദർ സിങ്, യോഗേഷ്, ഭവ്യ സെഗാൾ, ഗുർപ്രീത് സിങ് എന്നിവരാണ് ഡൽഹി പൊലീസിെൻറ പിടിയിലായത്.
ഇതിൽ ആറു പേർ കാൾ സെൻറർ ഉടമകളും മൂന്നു പേർ ടെലികോളർ എക്സിക്യൂട്ടീവുകളുമാണ്. പടിഞ്ഞാറൻ ഡൽഹിയിലെ മോട്ടി നഗറിൽ സുദർശൻ പാർക്കിലായിരുന്നു സ്ഥാപനത്തിെൻറ പ്രവർത്തനം. യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ കമ്പ്യൂട്ടർ ഉപയോക്താക്കളാണ് തട്ടിപ്പിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.