കോവിഡ് ചികിത്സക്ക് പ്രതിദിനം 10,000 രൂപ; ദമ്പതികളിൽ നിന്ന് വൻ തുക തട്ടിച്ച വ്യാജ ഡോക്ടർ പിടിയിൽ
text_fieldsഅഹ്മദാബാദ്: വീട്ടിലെത്തി ചികിത്സ നടത്തി കോവിഡ് ബാധിതനിൽ നിന്ന് ദിവസേന 10,000 രൂപ തട്ടിച്ച വ്യാജ ഡോക്ടറും കൂട്ടാളികളും പിടിയിലായി.
ചികിത്സ തുടങ്ങി 10 ദിവസം കഴിഞ്ഞിട്ടും ഭർത്താവായ വിശാലിന്‍റെ ആരോഗ്യനിലയിൽ പുരോഗതി കാണത്തതിനെ തുടർന്നാണ് മേഘ സിർസാതിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറും നഴ്സും വ്യാജൻമാരാണെന്ന് തെളിഞ്ഞത്. പിന്നാലെ ദമ്പതികൾ അമരൈവാദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഷാഹിബാഗിലെ പ്രിന്‍റിങ് പ്രസിലാണ് ദമ്പതികൾ ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇരുവർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു. തങ്ങളുടെ അയൽപക്കത്തുള്ള ഒരു കുടുംബം കോവിഡ് ബാധിതരായപ്പോൾ ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് ചികിത്സ തേടിയിരുന്നത് മേഘയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ശേഷം കുടുംബം കോവിഡ് ചികിത്സക്കായി നരേന്ദ്ര പാണ്ഡ്യയെന്ന കോവിഡ് ചികിത്സകന്‍റെ സഹായം തോടുകയായിരുന്നു.
റീന ബെൻ എന്ന നഴ്സിന്റെ കൂടെ മേഘയുടെ വീട്ടിൽ ചികിത്സക്കെത്തിയ പാണ്ഡ്യ കുത്തിവെപ്പിനും മറ്റുമായി 10000 രൂപയാണ് ദിവസേന ഈടാക്കിയത്. രണ്ട്, മൂന്ന് ദിവസം കൂടുേമ്പാൾ എത്തിയിരുന്ന പാണ്ഡ്യ െസാഹൈൽ എന്ന് പേരുള്ള ഒരാളെയും കൂടെ കൊണ്ടുവന്നു. വ്യാജ ചികിത്സ 15 ദിവസം പിന്നിട്ടപ്പോൾ വിശാലിന്‍റെ ആരോഗ്യനില വഷളായി. ആശുപത്രിയെയും വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാണ്ഡ്യയിൽ നിന്ന് ലഭിച്ച പ്രതികരണം തൃപ്തികരമല്ലാത്തതിനെ തുടർന്നള മേഘയും കുടുംബവും ഇയാളെ കുറിച്ച് അന്വേഷിച്ചു.
വിശാലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബം ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാണ്ഡ്യ വ്യാജ ഡോക്ടറാണെന്നും റീന വട്വ പൊലീസ് സ്റ്റേഷന് സമീപത്തെ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു പ്രതിയായ െസാഹൈൽ ശൈഖും ഒരു ആശുപത്രിയിലും ജോലി ചെയ്യുന്നില്ല. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.